സ്വീകരണ മുറി കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യം കിടപ്പ് മുറിക്കാണ്. കിടപ്പ് മുറിയില്‍ കിടക്കകള്‍ സജ്ജീകരിക്കുന്നതാണ് പ്രധാനം. കിടക്ക മുറിയുടെ നടുവിലായി സജ്ജീകരിക്കരുത്. കിടക്കയിലേക്ക് മൂന്ന് വശത്തു കൂടിയും പ്രവേശിക്കത്തക്ക രീതിയില്‍ വേണം ക്രമീകരിക്കാന്‍. കിടക്കയോട് അഭിമുഖമായി കണ്ണാടി ഉണ്ടാവുന്നത് അഭികാമ്യമല്ല. പ്രഭാതങ്ങളില്‍ നല്ല കാഴ്ച കണ്ട് ഉണരത്തക്ക വിധം വേണം കിടക്ക ക്രമീകരിക്കേണ്ടത്.
അടുക്കള
അടുക്കളയില്‍ സ്റ്റൌവ്വ് ആണ് ഏറ്റവും പ്രധാനം. സ്റ്റൌവ്വ് പണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്റ്റൌവ്വിന്‍റെ സ്ഥാനം എപ്പോഴും ജല സ്രോതസ്സുകള്‍ക്ക് ഏറെ അകലെ ആയിരിക്കണം. കുളിമുറിക്ക് എതിരെയുള്ള അടുക്കള ഭാഗ്യത്തെ ഇല്ലാതാക്കുമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു.
കുളിമുറി
പ്രധാന വാതിലില്‍ നിന്ന് നോക്കിയാല്‍ കാണുന്ന വിധത്തില്‍ ആവരുത് കുളിമുറിയുടെ സ്ഥാനം. കുളിമുറികള്‍ വിപരീത ‘ചി’ ആണ് പ്രസരിപ്പിക്കുന്നത്. അതിനാല്‍ ഇവ വീടിന്‍റെ വശങ്ങളില്‍ ആവുന്നതാണ് ഉത്തമം.