ജോലി ഒരു ഭാരമാവുന്നോ?

WDWD
ഓഫീസില്‍ എത്തിയാല്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. ജോലി ചെയ്ത് അവസാനിപ്പിച്ചാലും ഒരു സംതൃപ്തി തോന്നുന്നില്ല. ചില സമയത്താണെങ്കില്‍ ഓഫീസിലേക്ക് പോകുവാനും തോന്നില്ല. എന്താണിതിനൊരു പരിഹാരം?

ജോലിസ്ഥലത്തെ മടുപ്പ് മാറ്റാനും നിങ്ങളില്‍ ഊര്‍ജ്ജസ്വലത നിറയ്ക്കാനും ഫെംഗ്ഷൂയിയില്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഇതു കേള്‍ക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിറന്ന ചൈനീസ് ശാസ്ത്രത്തില്‍ ഇന്നത്തെ കോര്‍പറേറ്റ് സംസ്കാരത്തെ സ്വാധീനിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ടോ എന്ന സംശയം ഉണ്ടായേക്കാം.

ഫെംഗ്ഷൂയി ആരോഗ്യകരമായ “ചി” ഊര്‍ജ്ജത്തിന്‍റെ ഒഴുക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിനാല്‍, ഏത് കാലഘട്ടത്തിലും ഈ ശാസ്ത്രത്തിന് പ്രയോഗ സാധ്യത ഉള്ളതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഓഫീസ് ജോലി മടുപ്പ് ഉളവാക്കുന്നു എങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഓഫീസില്‍ നിങ്ങളുടെ പരിസരം വൃത്തിയുള്ളതാണോ? അനാവശ്യ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നോ? നിങ്ങളുടെ മേശമേല്‍ പ്രചോദനം നല്‍കുന്ന വസ്തുക്കള്‍ ഉണ്ടോ? സ്വാഭാവിക പ്രകാശം കടന്നെത്തുന്നുണ്ടോ? നിങ്ങളുടെ ഇരിപ്പിടത്തിലേക്ക് സന്ദര്‍ശകര്‍ ആകര്‍ഷിക്കപ്പെടുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടിക്കുള്ള അവസരമൊരുക്കിയാല്‍ ജോലിയില്‍ ആഹ്ലാദവും ഉന്നതിയും പ്രതീക്ഷിക്കാമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വൃത്തിയുള്ള പരിസരം നിങ്ങളുടെ ജോലിയിലുള്ള ശ്രദ്ധയെ വര്‍ദ്ധിപ്പിക്കുന്നു. മേശമേലും പരിസരത്തും ഇഷ്ട വസ്തുക്കള്‍, ഉദാഹരണത്തിന് ഒരു ചിത്രം അല്ലെങ്കില്‍ പ്രചോദനം നല്‍കുന്ന ഒരു മഹദ് വചനം, ഉണ്ടെങ്കില്‍ ജോലിസമയം ആഹ്ലാദകരമാവും. ഓഫീസിനുള്ളില്‍ സ്വാഭാവിക പ്രകാശം ലഭിക്കുന്നു എങ്കില്‍ വളരെ നല്ലത്. ജനലുകള്‍ക്ക് സാധ്യത ഇല്ലെങ്കില്‍ നിങ്ങള്‍ ശരിയായ പ്രകാശം ലഭിക്കുന്ന പ്രകാശ സ്രോതസ് കണ്ടെത്തേണ്ടതുണ്ട്.

WEBDUNIA|
നിങ്ങളുടെ അടുത്തേക്ക് കടന്നെത്താന്‍ സന്ദര്‍ശകര്‍ക്ക് മടുപ്പ് തോന്നാതിരുന്നാല്‍ ഒരു കാര്യം ഉറപ്പ്, നിങ്ങളുടെ സീറ്റിലേക്ക് നല്ല ഊര്‍ജ്ജമായ “ചി” തടസ്സമില്ലാതെ പ്രവഹിക്കുന്നുണ്ട്. ഇനി ഒരു കാര്യം കൂടി, സ്വന്തം ഊര്‍ജ്ജനിലയും ശ്രദ്ധിക്കണം. അവിടെ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാല്‍ സഹപ്രവര്‍ത്തകരുടെ സീറ്റുകളിലേക്ക് ഒരു ചുറ്റിയടി അല്ലെങ്കില്‍ ഒരു ചെറിയ “ബ്രേക്ക്”, നിങ്ങളിലും ഊര്‍ജ്ജം നിറയും. ഇനി ആഹ്ലാദത്തോടെ ജോലി ചെയ്യാന്‍ എന്താണ് തടസ്സം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :