വീടിന് നടുക്കായാണോ കോണിപ്പടി ? ചെറിയൊരു പ്രശ്നമുണ്ട്... സൂക്ഷിക്കണം !

കോണിപ്പടികളിലും കാര്യമുണ്ട്

stair ,  wind chimes , goat in feng shui ,  weight , three legged toad , moneyfrog , curtains , wealth ,  dragon ship,   Vastu Tips ,  Feng Shui , ഫെംഗ്ഷൂയി ,  വാസ്തു ,  ബാത്ത്റൂം ,   ഫെംഗ്ഷൂയിയിലെ പഞ്ചഭൂതങ്ങള്‍ , ചെടികള്‍ , ഡ്രാഗണ്‍ കപ്പല്‍ , സമൃദ്ധി , കര്‍ട്ടന്‍ , മുക്കാലന്‍ തവള , മണിഫ്രോഗ് ,  ഭാരം ,  ഭാരം കുറയ്ക്കാന്‍ , കാണ്ടാമൃഗം , പ്രണയം , ആടുംകുട്ടികളും , കോണിപ്പടി
സജിത്ത്| Last Modified ബുധന്‍, 1 നവം‌ബര്‍ 2017 (17:11 IST)
കോണിപ്പടികള്‍ വീടിനുള്ളിലെ ഊര്‍ജ്ജ നിലയെ സ്വാധീനിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് കോണിപ്പടികളിലൂടെയുള്ള ‘ചി” എന്ന നല്ല ഊര്‍ജ്ജത്തിന്റെ പ്രവാഹത്തെ ഗൌരവതരമായി കാണേണ്ടതുണ്ട്.

കോണിപ്പടികള്‍ “ചി”യുടെ പാതയാണെന്നു പറയാം. ഇതുവഴി ഊര്‍ജ്ജ പ്രവാഹം അനസ്യൂതം നടക്കുന്നതിനാല്‍ കോണിപ്പടികളുടെ ആകാരത്തിന് അനുസൃതമായിട്ടായിരിക്കും ഊര്‍ജ്ജ പ്രവാഹം ക്രമീകരിക്കപ്പെടുക.

അതായത്, ചെറിയ വളവുള്ള കോണിപ്പടികളാണെങ്കില്‍ തടസ്സമില്ലാതെയും അതേസമയം അതിവേഗമില്ലാതെയുമായിരിക്കും “ചി” സഞ്ചരിക്കുക. ഫെംഗ്ഷൂയി വിശ്വാസപ്രകാരം ഊര്‍ജ്ജ പ്രവാഹം അതിവേഗത്തില്‍ ആണെങ്കിലും വളരെ പതുക്കെയാ‍ണെങ്കിലും വിപരീത ഫലമുണ്ടാക്കുമെന്ന് ഓര്‍ക്കുക. കോണിപ്പടി കുത്തനെ താഴേക്ക് ആണെങ്കിലോ? മുകള്‍ നിലയിലെ ഊര്‍ജ്ജത്തെ അത് പെട്ടെന്ന് താഴേക്ക് ഒഴുക്കി കളയും.

കുത്തനെ ഉള്ള കോണിപ്പടികളാണ് വീട്ടില്‍ ഉള്ളതെങ്കില്‍ ചില ക്രമീകരണങ്ങള്‍ നടത്തുന്നതിലൂടെ നമുക്ക് ഊര്‍ജ്ജ പ്രവാഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. ഇതിനായി കോണിപ്പടിയുടെ മധ്യത്തില്‍ മുകളിലായി മണികള്‍ തൂക്കാം അല്ലെങ്കില്‍ കോണിപ്പടിയുടെ മുകളിലും താഴെയുമായി വലിയ പ്രതിമകള്‍ വയ്ക്കുകയുമാവാം. ഇത് “ചി”യുടെ പ്രവാഹത്തെ നിയന്ത്രിക്കും.

ഊര്‍ജ്ജം ശക്തിയായി പ്രവഹിക്കുന്ന ഇടമായതിനാല്‍ കോണിപ്പടികളില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. കിടപ്പുമുറികള്‍ കോണിപ്പടികള്‍ക്ക് അഭിമുഖമായോ അടുത്തോ വരുന്നതും അഭികാമ്യമല്ല. അതേപോലെ, കൂടുതല്‍ പടികള്‍ ഉള്ളത് ഊര്‍ജ്ജ നിലയില്‍ അസ്ഥിരത സൃഷ്ടിക്കും. പ്രധാന വാതിലിന് അഭിമുഖമായി കോണിപ്പടികള്‍ വന്നാല്‍ അത് “ചി” യെ തങ്ങിനില്‍ക്കാന്‍ അനുവദിക്കാതെ പുറത്തേക്ക് നയിക്കും.

കോണിപ്പടി വീടിന് നടുക്ക് വന്നാല്‍ അത് കുടുംബത്തിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കും. വടക്കോ വടക്കു പടിഞ്ഞാറോ ആണെങ്കില്‍ അത് ഭാഗ്യാനുഭവങ്ങള്‍ ഇല്ലാതാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :