ബാലാക്കിന്‍റെ ചിറകില്‍ ജര്‍മനി

PROPRO
നടുക്കടലില്‍ കൊടുങ്കാറ്റില്‍ പെട്ട ജര്‍മ്മന്‍ കപ്പലിനെ മദ്ധ്യനിരയിലെ കപ്പിത്താന്‍ മൈക്കല്‍ ബാലാക്ക് തീരത്തടുപ്പിച്ചു. യൂറോപ്യന്‍ കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ കടക്കുന്നതിന് തോല്‍ക്കാ‍തിരിക്കേണ്ട മത്സരം കൈപ്പിടിയിലാക്കിയതിന് ജര്‍മ്മന്‍ ടീം മൈക്കല്‍ ബല്ലാക്കിനോട് കടപ്പെട്ടിരിക്കുകയാണ്.

മൈക്കല്‍ ബെല്ലാക്കിന്‍റെ ഏക ഗോള്‍ ജര്‍മ്മന്‍ ടീമിനു നല്‍കിയത് പുതുജീവന്‍. ഓസ്ട്രിയയുമായുള്ള നിര്‍ണ്ണായക മത്സരത്തിലാണ് ജര്‍മ്മന്‍ ടീം ക്വാര്‍ട്ടറിലേക്ക് ചുവടുകള്‍ വച്ചത്, നാല്‍പ്പത്തൊമ്പതാം മിനിറ്റില്‍ ഫിലിപ് ലാമിനെ ഓസ്ട്രിയന്‍ നായകന്‍ ഇവാന്‍ ഷിറ്റ്‌സ് ചവുട്ടി വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കാണ് ജര്‍മ്മന്‍ നായകന്‍ മുതലാക്കിയത്.

ഈ ജയത്തോടെ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജര്‍മ്മനി ക്വാര്‍ട്ടറില്‍ എത്തി. ഓസ്ട്രിയയ്‌ക്ക് നാല് ഗോള്‍ വിജയമെങ്കിലും വേണ്ടിയിരുന്ന മത്സരത്തില്‍ ഒന്നാം പകുതി ഗോളില്ലാതെ പോകുക ആയിരുന്നു.

ജയിക്കണമെന്ന വാശി പ്രകടമാക്കിയാണ് ജര്‍മ്മനി തുടങ്ങിയതെങ്കിലും അവസരങ്ങള്‍ നഷ്ടം വരുത്തുന്നതില്‍ ആയിരുന്നു അതിനേക്കാള്‍ മികവ് കാട്ടിയത്. തുടക്കത്തില്‍ തന്നെ അവര്‍ അത് പ്രകടമാക്കി.

വിയന്ന:| WEBDUNIA|
ഒരു സമനില പോലും ക്വാര്‍ട്ടറില്‍ എത്തിക്കും എന്ന ഘട്ടത്തില്‍ ശക്തമായ ആക്രമണമായിരുന്നു ജര്‍മ്മന്‍ ടീം അഴിച്ചു വിട്ടത്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗലാണ് ക്വാര്‍ട്ടറില്‍ ജര്‍മ്മനിക്ക് എതിരാളികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :