പോളണ്ടിന് നിര്‍ണ്ണായകം

PROWD
രണ്ടാമത്തെ മത്സരത്തില്‍ ക്രൊയേഷ്യ മുട്ട് കുത്തിച്ചെങ്കിലും ജര്‍മ്മനിക്ക് യൂറോ 2008 ല്‍ ഇനിയും ജീവന്‍ ബാക്കിയുണ്ട്. തിങ്കളാഴ്ച ഗ്രൂപ്പ് ബിയിലെ അവസാന ലീഗ് മത്സരങ്ങളില്‍ ആതിഥേയരായ ഓസ്ട്രിയയാണ് എതിരാളികള്‍. ഈ മത്സരത്തില്‍ ജയിച്ചാല്‍ മികച്ച രണ്ടാം സ്ഥാനക്കാരെന്ന നിലയില്‍ രക്ഷപ്പെടാം.

അതേ സമയം പോളണ്ടിനു സ്ഥിതി ഇതല്ല. ക്രൊയേഷയ്‌ക്കെതിരെ മികച്ച ഒരു വിജയത്തോടൊപ്പം ഓസ്ട്രിയ ജര്‍മ്മനിയെ തകര്‍ക്കുക കൂടി ചെയ്താലെ അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകൂ. ക്ലാഗെന്‍ ഫര്‍ട്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്‍‌മാരായ ക്രൊയേഷ്യയാണ് പോളണ്ടിന് എതിരാളികള്‍.

ക്രൊയേഷ്യയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ജയിച്ചിട്ട് കാര്യങ്ങള്‍ എങ്ങനെ വരുമെന്ന് കാത്തിരിക്കാമെന്ന് പോളണ്ട് പരിശീലകന്‍ ലിയോ ബീന്‍ ഹാക്കര്‍ പറയുന്നു. ഈ മത്സരം വേണ്ടത് പോളണ്ടിനാണ്. ക്രൊയേഷ്യയ്‌ക്കല്ല. ജര്‍മ്മനിയേയും ഓസ്ട്രിയയേയും തകര്‍ത്ത് നോക്കൌട്ടില്‍ കടന്‍ബ്ന ക്രൊയേഷ്യ അപ്രധാനമായതിനാല്‍ രണ്ടാം നിരയെ ഈ മത്സരത്തില്‍ പരീക്ഷിച്ചേക്കാനാണ് സാധ്യതയെന്ന് കരുതുന്നു. ബിലിക്കിന്‍റെ ടീം തുര്‍ക്കിയെ ക്വാര്‍ട്ടറില്‍ നേരിടും.

ഏറ്റവും മികച്ച ടീമായിട്ടിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന ബിലിക് പരുക്ക്, മഞ്ഞക്കാര്‍ഡ്, തുടങ്ങിയ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാതിരിക്കുവാന്‍ രണ്ടാം നിരയെ ഉപയോഗിച്ചേക്കാനും മതി. കഴിഞ്ഞ മത്സരത്തില്‍ ഒരു കാര്‍ഡ് കണ്ടതിനാല്‍ ഒരു മഞ്ഞക്കാര്‍ഡ് കൂടി ക്വാര്‍ട്ടര്‍ നഷ്ടപ്പെടുത്തുമെന്നിരിക്കെ ലൂക്കാ മോഡ്രിക്കിനെ ഒഴിവാക്കിയേക്കാനും മതി. മദ്ധ്യനിരക്കാരന്‍ ദാരിയോ സര്‍ന, പ്രതിരോധക്കാരന്‍ ജോസിപ് സിമുനിക്, റോബര്‍ട്ട് കോവാക്, സ്ട്രൈക്കര്‍മാരായ ഇവികാ ഒലിക്, മ്ലാദന്‍ പെട്രിക് എന്നിവരെ കൂടി ബഞ്ചിലിരുത്താനാണ് സാധ്യത.

വീയെന്ന: | WEBDUNIA|
വന്‍ വിജയം ആഗ്രഹിക്കുന്ന പോളണ്ട് ഇതുവരെ ഗോളടിയിലെ മികവ് പുറത്തെടുത്തിട്ടില്ല. അതു കൊണ്ട് തന്നെ പ്രതിഭകള്‍ നിരക്കുന്ന ക്രൊയേഷ്യയെ വീഴ്ത്തുക അസാധ്യമായ കാര്യവുമാണ്. ഇതുവരെ ടൂര്‍ണമെന്‍റില്‍ അവര്‍ നേടിയ ഏക ഗോള്‍ ആതിഥേയരായ ഓസ്ട്രിയയ്‌ക്കെതിരെ സമനില നേടിയ മത്സരത്തിലേതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :