ജര്‍മ്മനിയെ ഭയപ്പെടുത്താന്‍ ക്രൊയേഷ്യ

PROPRO
യോഗ്യതാ റൌണ്ടില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ക്രൊയേഷ്യ ജര്‍മ്മനിയെ ഭയപ്പെടുത്താന്‍ കച്ച മുറുക്കുകയാണ്. യൂറോ ബി ഗ്രൂപ്പ് മത്സരത്തില്‍ വ്യാഴാഴ്ച ജര്‍മ്മനി ക്രൊയേഷ്യാ പോരാട്ടം നടക്കും. രണ്ടാമത്തെ മത്സരം കൂടി ജയിച്ച ക്വാര്‍ട്ടറിലെ എട്ടു ടീമുകളിലെ സ്ഥാനം ഉറപ്പാക്കാനാണ് ഇരു ടീമുകളുടെയും ശ്രമം.

കഴിഞ്ഞ മത്സരത്തില്‍ ലൂക്കാസ് പെഡോള്‍‌സ്കിയുടെ ഇരട്ട ഗോളില്‍ പോളണ്ടീനെ മറികടന്ന ജര്‍മ്മനിക്ക് തന്നെയാണ് കടലാസില്‍ മത്സരത്തില്‍ മുന്‍ തൂക്കം. എന്നാല്‍ ക്രൊയേഷ്യ അട്ടിമറിക്കാന്‍ കെല്‍‌പ്പുള്ളവരാണെന്ന് ഇതിന് മുമ്പ് പല തവണ തെളിയിച്ചവരാണ്. യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണയാണ് അവര്‍ ഇംഗ്ലണ്ടിനെ തുരുത്തിയത്.

എന്നാല്‍ ജര്‍മ്മനി ക്വാര്‍ട്ടറില്‍ കടക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് മദ്ധ്യനിരക്കാരന്ഉം നായകനുമായ മൈക്കല്‍ ബെല്ലാക്ക്. ജര്‍മ്മനി ഇതുവരെ യഥാര്‍ത്ഥ കരുത്തിന്‍റെ 80-85 ശതമാനം മാത്രമേ പുറത്തു വിട്ടിട്ടുള്ളെന്നും ഈ ചെല്‍‌സി മിഡ് ഫീല്‍ഡര്‍ പറയുന്നു. തങ്ങള്‍ ക്രൊയേഷ്യയ്‌ക്ക് കടുപ്പമേറിയ ജോലിയായിരിക്കുമെന്നും ബെല്ലാക്ക് പറയുന്നു.
പോളണ്ടിനെതിരെ പുറത്തെടുത്ത പ്രകടനം തന്നെ ടീം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് പരിശീലകന്‍ ജോക്കിം ലോയ്‌ക്കും. പരിശീലന സമയം കുറച്ച് കളിക്കാര്‍ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ് ജോക്കിം. ബാസ്റ്റ്യന്‍ ഷ്വൈന്‍ സ്റ്റീഗറിനെ മദ്ധ്യനിരയില്‍ കളിപ്പിക്കണോ അതോ പെഡോള്‍സ്കിക്കൊപ്പം ആക്രമണത്തിനായി അയയ്‌ക്കണോ എന്നതാണ് ജോക്കിം നേരിടുന്ന പ്രശ്‌നം. അതേ സമയം ലൂക്കോ മോഡ്രിക്കും സംഘവും വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത പ്രകടനം തേടുകയാണ്.

ഇംഗ്ലണ്ടിനെ 3-2 നു പരാജയപ്പെടുത്താന്‍ നിര്‍ണ്‍നായക ഗോള്‍ സ്കോര്‍ ചെയ്ത മോഡ്രിക് തന്നെയായിരുന്നു ഞായറാഴ്ച ഓസ്ട്രിയയെ തകര്‍ക്കാനുള്‍ല പെനാല്‍റ്റി എടുത്തതും. ഇത് തങ്ങള്‍ക്ക് ഏറ്റവും പ്രാ‍ധാന്യമേറിയ മത്സരങ്ങളില്‍ ഒന്നാണെന്നും എല്ലാ മികച്ച കളിക്കാരും കൂടെയുണ്ടെങ്കില്‍ ഇംഗ്ലണ്ടീനെ പോലെ ഒരു വമ്പന്‍‌മാരെ പരാജയപ്പെടുത്തുക എന്നത് നിസ്സരമായ കാര്യമാണെന്ന് കാണിക്കാമെന്നും മോഡ്രെക് അത്മവിശ്വാസം കൊള്ളുന്നു.

ലൌസാനെ:| WEBDUNIA|
അതേ സമയം ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പോളണ്ടും ഓസ്ട്രിയയും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഈ മത്സരത്തില്‍ ജയിച്ച് ടൂര്‍ണമെന്‍റിലെ പ്രതീക്ഷ സജീവമാക്കാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :