പോര്‍ച്ചുഗല്‍ ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍?

PROPRO
യൂറോ2008 ല്‍ ഓസ്ട്രിയ സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തുന്ന ഏറ്റവും സന്ദേഹത്തിനുടമയായ പരിശീലകന്‍ ഫിലിപ്പ് സ്കൊളാരി എന്ന ബ്രസീലുകാരന്‍ ആയിരിക്കും. സിമാവോ, നാനി, ക്രിസ്ത്യാനോ ഈ നിരയില്‍ ആരെ കളിപ്പിക്കും എന്ന സന്ദേഹത്തിനു അദ്ദേഹത്തെ കുറ്റം പറയാനാകുമോ? ലോക ഫുട്ബോളിലെ കിടയറ്റ വിംഗര്‍മാരാണ് ഇപ്പോള്‍ ടീമില്‍.

ഇപ്പോളല്ലെങ്കില്‍ ഇനി ഒരിക്കലുമില്ലെന്ന് ബ്രസീലിയന്‍ പരിശീലകന്‍ ലൂയി ഫിലിപ്പ് സ്കോളാരിക്ക് ഏറ്റവും നന്നായിട്ടറിയാം. യൂറോ 2008 ന് ഓസ്ട്രിയ-സ്വിറ്റ്‌സര്‍ലന്‍ഡിന് എത്തുന്ന പോര്‍ച്ചുഗീസ് ടീമിന്‍റെ പ്രധാന പ്രശ്‌നം കളിക്കാരില്‍ ആരെ വിന്യസിപ്പിക്കണെമെന്ന് കണ്‍ഫ്യൂഷന്‍ തന്നെയാണ്. പരുക്കുകളില്ലാത്ത ഏറ്റവും ആഴ്ത്തിലുള്ള പ്രതിഭാധനന്‍‌മാരുടെ സംഘത്തെയാണ് യൂറോ കളിക്കാന്‍ സ്കൊളാരിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മിടുക്കനായ സ്ട്രൈക്കര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, അല്‍മേഗ്രോ, നാനി, ഡേക്കോ പോര്‍ച്ചുഗല്‍ ടീം പ്രതിഭാശാലികളായ യുവനിരയെ കൊണ്ട് സമ്പന്നമാണ്. കഴിഞ്ഞ തവണ സ്വന്തം നാട്ടില്‍ ഗ്രീസിനു പിന്നില്‍ രണ്ടാമതായ പോര്‍ച്ചുഗലിന് ഇത്തവണ കിരീടം പിടിക്കാനുള്ള കരുത്തുണ്ടെന്ന് യൂറോ പണ്ഡിതര്‍ കരുതുന്നു. ഫിഗോ, പൌളേറ്റ, റൂയികോസ്റ്റ എന്നിവര്‍ വിരമിച്ച ശേഷം പോര്‍ച്ചുഗലിന്‍റെ പ്രതീക്ഷ ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന കൌശലക്കാരന്‍റെ തോളിലാണ്.

ന്യുനോ ഗോമസോ, ഹ്യൂഗോ അല്‍മേഡയോ, ഹെല്‍ഗര്‍ പോസ്റ്റിഗയോ ഊഴത്തിനായി കാത്തിരിക്കുക ആണ്. ആക്രമണ ഫുട്ബോളിന്‍റെ വക്താവായ സ്കൊളാരി 4-2-3-1 ശൈലിയാണ് കളിയില്‍ ഉപയോഗിക്കുന്നത്. ഇടതു പാര്‍ശ്വത്തിലെ പ്രതിരോധത്തിലാണ് പഴുതുകള്‍. എന്നാല്‍ യൂറോയില്‍ മിക്കവാറും ഈ ശൈലി 4-3-3 ലേക്കോ 5-4-1 ലേക്ക് സാഹചര്യത്തിന് അനുസൃതമായി മാറിയേക്കാം.

മറ്റൊരു ശൈലി 3-4-3 ആണ് 2002 ല്‍ സ്കൊളാരിയുടെ കീഴില്‍ ബ്രസീല്‍ ലോകകപ്പ് നേടിയ രീതി. ലൂയിസ് മിഗ്വലും ബോസ്വിംഗയും രണ്ട് വിംഗുകള്‍ നേരത്തേ തന്നെ ഉറപ്പിച്ചിരിക്കുന്നതിനാല്‍ സെന്‍റര്‍ ബാക്ക് സ്ഥാനത്തേക്ക് മത്സരിക്കുന്നത് റിക്കാര്‍ഡോ കര്‍വാലോ, ബ്രൂണോ ആല്‍‌വസ്, പെപെ, ഫെര്‍ണാണ്ടോ മെയ്‌റ തുടങ്ങിയവരാണ് മത്സരിക്കുന്നത്.

മാര്‍ക്കോ കനേരിയ, ജോര്‍ജ്ജ് റിബറോ, പോളോ ഫെരേര എന്നിവര്‍ ഇപ്പോള്‍ തന്നെ പ്രതിരോധത്തില്‍ സ്ഥാനം കണ്ടെത്താന്‍ പാടുപെടുക ആണ്. അറ്റാക്കിംഗ് മദ്ധ്യനിരക്കാരന്‍റെ വേഷത്തില്‍ ഡെക്കോ കളിക്കുന്ന ടീമില്‍ മദ്ധ്യനിരയിലെ മറ്റ് സ്ഥാനത്തിനായി മത്സരിക്കുന്നവര്‍ യുവ താരങ്ങളായ മിഗ്വല്‍ വെലോസോ, റൌള്‍ മെയര്‍ലെസ്, സ്റ്റാഗര്‍ പെറ്റിറ്റ് എന്നിവരാണ്. ഡെക്കോയുടെ പകരക്കാരനായി ജോവാവോ മൌട്ടീഞ്ഞോ നില്‍ക്കുന്നു.

മുന്നേറ്റത്തില്‍ വലതും ഇടതും വശങ്ങളില്‍ റൊണാള്‍ഡോയും നാനിയും നിരന്നാല്‍ സെന്‍റര്‍ ഫോര്‍വാര്‍ഡ് നിരയില്‍ ന്യൂനോ ഗോമസോ, ഹ്യൂഗോ അല്‍മേഡ, ഹെല്‍ഡര്‍ പോസ്റ്റിഗ എന്നിവരില്‍ കളിപ്പിക്കണമെന്നതാകും സ്കൊളാരിയുടെ ഏക സംശയം. യൂറോയില്‍ അത്ര വലിയ ചരിത്രമൊന്നും പറയാനില്ലത്ത പോര്‍ച്ചുഗല്‍ 1984 ല്‍ കളിച്ചതിനു ശേഷം സ്വന്തം മണ്ണില്‍ നടന്ന 2004 യൂറോയില്‍ രണ്ടാം സ്ഥാനക്കാരായി.

WEBDUNIA|
13 കപ്പുകളിലായി 108 മത്സരങ്ങളാണ് കളിച്ചത്. 58 ജയവും 26 സമനിലയും 24 തോല്‍‌വിയും നേരിട്ട പോര്‍ച്ചുഗല്‍ 183 ഗോളടിച്ചു 98 ഗോള്‍ വാങ്ങി. ഗ്രൂപ്പ് എയിലെ യോഗ്യതാ മത്സരങ്ങളില്‍ പോളണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇത്തവണ യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയില്‍ ചെക്കിനും തുര്‍ക്കിക്കും ആതിഥേയരായ സ്വിറ്റ്‌സര്‍ലന്‍ഡിനും ഒപ്പം കളിക്കുന്ന പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം തുര്‍ക്കിക്കെതിരെ ജൂണ്‍ 7 നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :