യു‌പി‌എയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ തിരക്കിട്ട നീക്കം; ആറ് അഴിമതിവിരുദ്ധബില്ലുകള്‍ പാര്‍ലമെന്‍റിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിര്‍ദേശിച്ച ആറ് അഴിമതിവിരുദ്ധബില്ലുകള്‍ ഫെബ്രുവരിയിലെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.

ആം ആദ്മിയുടെ ഡല്‍ഹിയിലെ നേട്ടത്തിനുപിന്നില്‍ അഴിമതിവിരുദ്ധപോരാട്ടത്തിനുള്ള ആഹ്വാനമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് അഴിമതിവിരുദ്ധബില്ലുകളെല്ലാം പാസാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിച്ഛായ ഉയര്‍ത്തി നേരിടാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങളുടെ നിരീക്ഷണം.

പൊതുസംഭരണ ബില്‍, അഴിമതി നിരോധന നിയമഭേദഗതി ബില്‍, വിദേശ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി തടയുന്നതിനുള്ള ബില്‍, വിദേശ സംഘടനകള്‍ക്ക് കൈക്കൂലി തടയല്‍ ബില്‍, ഇലക്‌ട്രോണിക് സേവനാവാകാശ ബില്‍, സമയബന്ധിതമായി പൗരന്മാര്‍ക്ക് സേവനം ഉറപ്പാക്കാനുള്ള ബില്‍, അഴിമതി വിളിച്ചറിയിക്കുന്നവരെ സംരക്ഷിക്കുന്ന ബില്‍, പൊതുപ്രശ്‌ന പരിഹാരബില്‍ എന്നിവയാണ് പാര്‍ലമെന്‍റ് സമ്മേളനം പരിഗണിക്കുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :