ചിരഞ്‌ജീവിയുടെ ഇളയ സഹോദരന്‍ പവന്‍ കല്യാണ്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു

WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (14:25 IST)
PRO
PRO
നടന്‍ ചിരഞ്‌ജീവിക്ക്‌ കടുത്ത വെല്ലുവിളി സൃഷ്‌ടിച്ചുകൊണ്ട്‌ ഇളയ സഹോദരന്‍ പവന്‍ കല്യാണ്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. അടുത്തിടെ പവന്‍ ജനസേന എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഈ പാര്‍ട്ടിയാണ്‌ ബിജെപിയ്‌ക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഇക്കാര്യത്തില്‍ ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുമായി പവന്‍ ഹൈദരാബാദില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പിന്തുണ അറിയിച്ചുകൊണ്ട്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌.

കേന്ദ്രമന്ത്രി ചിരഞ്‌ജീവിയെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്‌ കുടുംബത്തില്‍ നിന്നുതന്നെ ഉണ്ടായിരിക്കുന്നത്‌. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നകറ്റൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി രംഗത്ത്‌ വന്ന ജനസേന ആന്ധ്ര വിഭജനത്തെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്ന പാര്‍ട്ടി കുടിയാണ്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :