ക്രിസ്റ്റി ഫെര്‍ണാണ്ടസ് എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം| WEBDUNIA|
PRO
എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സിപി‌എം സംസ്ഥാനസെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച് ധാരണയായി. അന്തിമതീരുമാനം ഉടനുണ്ടാകും.

എറണാകുളത്ത് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന ഐ എ എസ് ഓഫീസറാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കരട്‌ സ്‌ഥാനാര്‍ഥി പട്ടികയ്‌ക്ക്‌ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗീകാരം നല്‍കിയിരുന്നു.

പാര്‍ട്ടി പോളിറ്റ്‌ ബ്യുറോ അംഗം എം എ ബേബി കൊല്ലത്തും, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി കണ്ണൂരും പി കരുണാകരന്‍ എം പി കാസര്‍ഗോഡും ജനവിധി തേടും.

പി കരുണാകരനെക്കൂടാതെ സിറ്റിംഗ്‌ എം.പിമാരായ പി.കെ ബിജു ആലത്തൂരിലും എം.ബി രാജേഷ്‌ പാലക്കാടും എ സമ്പത്ത്‌ ആറ്റിങ്ങലിലും മല്‍സരിക്കും. ആലപ്പുഴയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവായിരിക്കും.

ചാലക്കുടി മണ്ഡലത്തിലേക്ക്‌ മുനടന്‍ ഇന്നസെന്റിനേയും പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ പരിഗണിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :