അമേരിക്കന്‍ അംബാസഡര്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തി

ഗാന്ധിനഗര്‍| WEBDUNIA| Last Modified വ്യാഴം, 13 ഫെബ്രുവരി 2014 (15:04 IST)
PRO
ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍, നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിനഗറിലെ വസതിയില്‍ എത്തിയാണ് നാന്‍സി മോഡിയെ കണ്ടത്.

2002-ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് അന്ത്യമാകുമെന്ന സൂചനയാണ് നാന്‍സിയുടെ സന്ദര്‍ശനത്തിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും കഴിഞ്ഞ നവംബര്‍ മുതലുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് മോഡിയുമായുള്ള കൂടിക്കാഴ്ച്ചയെന്നാണ് അമേരിക്കയുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദിക്ക് ലഭിക്കുന്ന മുന്‍തൂക്കത്തെ തുടര്‍ന്നാണ് യുഎസിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്ന പുതിയ നീക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :