നമോ ചായ വില്‍പ്പനയ്ക്ക് വിലക്ക്

ലഖ്‌നോ| WEBDUNIA|
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ ആശയ പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി ഏര്‍പ്പെടുത്തിയ വില്‍പ്പനയ്ക്ക് വിലക്ക്.

പാര്‍ട്ടി നടത്തുന്ന സൗജന്യ ചായ വില്‍പ്പന വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി.

ലക്ഷ്മിപൂരില്‍ മോഡിയുടെ പ്രസംഗം എല്‍ഇഡി സ്‌ക്രീനില്‍ സംപ്രേക്ഷണം ചെയ്യുന്നതിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സൗജന്യ ചായ വില്‍പ്പന നടത്തിയ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധം രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ ഒന്നും അനുവദിക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍‌പ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
യുപിയില്‍ ബിജെപി നടത്തുന്ന നമോ ചായ വില്‍പ്പനയും ചായക്കട ചര്‍ച്ചകളും പൂര്‍ണ്ണമായും വീഡിയോവില്‍ പകര്‍ത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സൗജന്യ ചായ വില്‍പ്പനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പാര്‍ട്ടി പണം ഈടാക്കി ചായ വില്‍പ്പന നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പേയ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :