മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍ 42!

മുംബൈ| WEBDUNIA|
മഹാരാഷ്ട്രയില്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം 42. എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് രസകരം. ബിജെപി അഞ്ച്, ബി എസ് പി രണ്ട്, കോണ്‍ഗ്രസ് നാല്, സ്വതന്ത്രര്‍ പതിനൊന്ന്, എസ്പിയും എന്‍സിപിയും ഒന്ന്, മറ്റുപാര്‍ട്ടികള്‍ പതിനാല് എന്നിങ്ങനെയാണ് ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ കണക്ക്.

സംസ്‌ഥാനത്തെ പതിമൂന്ന് സീറ്റുകളിലേയ്‌ക്ക്‌ മാറ്റുരയ്‌ക്കുന്നത്‌ 246 സ്‌ഥാനാര്‍ഥികളാണ്‌. ഇതില്‍ പതിനാല് പേര്‍ സ്ത്രീകളാണ്.

സ്ഥാനാര്‍ഥികളില്‍ 165 പേര്‍ ബിരുദം നേടിയവരാണ്. സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി കണക്കാക്കിയിരുന്നത് 102 ലക്ഷമാണ്. എന്‍ സി പിയിലെ നാലു സ്ഥാനാര്‍ഥികളുടെയും മൊത്തം ആസ്തി ഒരു കോടിക്ക് മുകളിലാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത് മുംബൈ നോര്‍ത്ത് ഈസ്റ്റിലാണ്. ഇവിടെ ഇരുപത്തെട്ട് പേരാണ് മത്സരിക്കുന്നത്. ഏറ്റവും കുറവ് ധുലെ മണ്ഡലത്തിലാണ്. നാലു പേരാണ് ഇവിടെ ജനവിധി തേടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :