സംസ്ഥാനത്തെ മിക്ക പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ തിരക്ക് അനുഭപ്പെടുന്നു. രാവിലെ ആദ്യ ഒരു മണിക്കൂറില്‍ ഏഴ് ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഗ്രാമപ്രദേശങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ നഗരങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് നടക്കുന്നത്. ഇന്ന് കനത്ത പോളിംഗ് നടക്കുമെന്നാണ് തുടക്കത്തിലേ ഉള്ള സൂചനകള്‍.
രമേശ് ചെന്നിത്തല, കെ കരുണാകരന്, കെ പി രാജേന്ദ്രന്, പി സി ചാക്കോ, സിന്ധു ജോയി, ശശി തരൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ വോട്ടവകാശം വിനിയോഗിച്ചു. ഇരുമുന്നണികളും വിജയപ്രതീക്ഷ പുലര്‍ത്തുന്ന തെരഞ്ഞെടുപ്പ് സമാധാനപരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്.
ശശി തരൂര്‍ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചെറിയ തോതില്‍ സംഘഷമുണ്ടായി.