മന്‍മോഹന്‍ സിംഗ് ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഒ രാജഗോപാല്‍. രാഷ്ട്രീയ നേതാവെന്ന നിലയിലും മന്‍മോഹന്‍ സിംഗ് പൂര്‍ണപരാജയമാണെന്നും രാജഗോപാല്‍ ആരോപിച്ചു. കോഴിക്കോട്ട് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു പി എ ഭരണത്തില്‍ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്ന് രാജഗോപാല്‍ പറഞ്ഞു. രാജ്യത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു. ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ഒന്നരലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. യു പി എ സഖ്യം നിലവിലില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നാം മുന്നണി ശാശ്വതമാവില്ല. അത് തെരഞ്ഞെടുപ്പുകാലത്തുണ്ടായ ഒരു സംവിധാനമാണ്. വ്യക്തമായ ഒരു കാഴ്ചപ്പാട് അതിനില്ല. മാത്രമല്ല അഭിപ്രായ ഐക്യവും കാണാനില്ല. അമേരിക്കന്‍ രീതികളെയാണ് ചന്ദ്രബാബു നായിഡു ഇഷ്ടപ്പെടുന്നത്. ചൈനയുടെ രീതിയിലുള്ള മുന്നേറ്റം ഇടതുപാര്‍ട്ടികളും ആഗ്രഹിക്കുന്നു. ഇവര്‍ തമ്മില്‍ എങ്ങനെ അഭിപ്രായ ഐക്യം ഉണ്ടാകും?
വ്യക്‌തമായ കാഴ്ചപ്പാടുകളാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഉള്ളതെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.