3423 പേരെ അയോഗ്യരാക്കി

ന്യൂഡല്‍‌ഹി| WEBDUNIA|
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വരവുചെലവ് കണക്കുകള്‍ ഹാജരാ‍ക്കാത്തതിന് 3,423 പേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. കഴിഞ്ഞ ലോക്‍സഭാ‍തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചവരാണിവര്‍. മൂന്ന് വര്‍ഷത്തേക്കാണ് വിലക്ക്.

മത്സരരംഗത്തുണ്ടായിരുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പിന് ശേഷം കമ്മീഷന് വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. കണക്കുകള്‍ കിട്ടാത്തതിനാല്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീടും വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

അയോഗ്യരാക്കിയവരില്‍ 99 ശതമാനവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ജനവിധി തേടിയവരാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് അധികവും. 1075 പേരാണ് ഇവിടെനിന്നും ഹിറ്റ്ലിസ്റ്റില്‍ കടന്നത്. 616 പേര്‍ ബിഹാറില്‍ നിന്നുള്ളവരാണ്‌.

ജനപ്രാധിനിത്യ നിയമത്തിലെ പത്താം വകുപ്പനുസരിച്ചാണ് കമ്മീഷന്‍റെ നടപടി. വിലക്ക് ലഭിച്ചവരില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ ആരും ഉള്‍പ്പെട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :