മൂന്നു ജില്ലക്കാര്‍ എന്ന് തരം തിരിച്ച് കാണുമ്പോഴും ഒരു കാര്യത്തില്‍ വയനാട് മണ്ഡലം ഒരുമിച്ച് നില്‍ക്കുന്നുണ്ട്. കൂടുതലും മലയോരമേഖലയ്ക്ക് മുന്‍തൂക്കം ഉള്ള മണ്ഡലമാണ് വയനാട്. സാമൂഹികമായും സാംസ്കാരികമായും ഇങ്ങനെ മൂന്നു തരക്കാരാണെങ്കിലും ഭൂമിശാസ്ത്രപരമായുള്ള ഈ ഒത്തൊരുമ ഒരു പരിധി വരെ നിര്‍ണായകമായേക്കും. 17% ആദിവാസികളെ ഉള്‍ക്കൊള്ളുന്നു എന്നതും വയനാട് മണ്ഡലത്തിന്‍റെ മാത്രം സവിശേഷതയാണ്.
ഏറ്റവും പുതുതായി രൂപം കൊണ്ട വയനാട് മണ്ഡലം പൊതുവെ അറിയപ്പെടുന്നത് യു ഡി എഫിന് വേണ്ടി മെനഞ്ഞെടുത്ത മണ്ഡലമെന്നാണ്. പക്ഷേ, മണ്ഡലം തങ്ങളെ ഒരുതരത്തിലും കൈവിടില്ലെന്ന് ‘കണക്കുകളുടെ’ ആത്മവിശ്വസവുമായാണ് എല്‍ ഡി എഫ് എത്തുന്നത്.
വയനാട് ജില്ലയിലെ മണ്ഡലങ്ങളായ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എല്‍ ഡി എഫ് ആയിരുന്നു. എന്നാല്‍, മലപ്പുറം ജില്ലയിലെ, നിലമ്പൂരും, വണ്ടൂരും, ഏറനാടും യു ഡി എഫിന് ശക്തമായ സ്വധീനമുള്ള മണ്ഡലമാണ്.