ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:20 IST)
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ചൊവ്വാഴ്ച കേരളത്തിലെത്തും. രാജ്‌നാഥ് ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് എറണാകുളത്തും, വെങ്കയ്യ നായിഡു ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് തിരുവനന്തപുരത്തും ആണ് എത്തുക.

രാജ്‌നാഥ് സിംഗ് ചാലക്കുടി, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍, വടകര എന്നിവിടങ്ങളില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പു സമ്മേളനങ്ങളില്‍ പങ്കെടുക്കും.

തിരുവനന്തപുരത്തെത്തുന്ന വെങ്കയ്യ നായിഡു ബി ജെ പി കേരള കമ്മിറ്റിയുടെ വെബ്സൈറ്റ്‌ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാരാര്‍ജി സ്മൃതി മന്ദിരത്തില്‍ ആണ് ഉദ്ഘാടനചടങ്ങ്. തുടര്‍ന്ന്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനങ്ങളിലും പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :