നാനോയില്‍ കയറി ‘മോഡിപ്പട’

PTI
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ നാനോയുടെ എന്‍ഞ്ചിനും തെരഞ്ഞെടുപ്പ് ചൂടില്‍ ‘ റേസാവുകയാണ്’ ! ബംഗാളില്‍ മമതാ ബാനര്‍ജി കൈകൊണ്ട് തൊടില്ല എന്ന് പറഞ്ഞ നാനോയാണ് ഗുജറാത്തില്‍ ബി ജെ പിയുടെ മുഖ്യ ആയുധം.

പോരാത്തതിന്, സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നേട്ടങ്ങളുടെ പകര്‍പ്പുകളുമായാണ് മോഡിപ്പട പ്രചാരണക്കളരിയില്‍ ഇറങ്ങിയിരിക്കുന്നത്.

നരേന്ദ്രമോഡിയും എന്‍ ഡി എ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍ കെ അദ്വാനിയുടെയും ചിത്രങ്ങള്‍ പതിച്ച കുഞ്ഞു കാറുകളും പ്രചാരണ വഴിയില്‍ വിതരണം ചെയ്യുന്നുണ്ട്. അലങ്കാരത്തിന് ഉതകുന്ന രീതിയിലുള്ള നാനോ കാറിന്‍റെ കീ ചെയിനും പുറത്തിറക്കിയിട്ടുണ്ട്.

പാര്‍ട്ടി നാമവും ചിഹ്നവും പതിച്ച കുഞ്ഞു കാറിന് വോട്ടര്‍മാര്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. പ്രചാരണ വേളയില്‍ വിതരണം നടത്താനായി ഏകദേശം അഞ്ചു ലക്ഷത്തോളം നാനോ കാര്‍ മാതൃകകള്‍ നിര്‍മ്മിച്ചിട്ടുണ്ടന്നാണ് റിപ്പോര്‍ട്ട്.

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:25 IST)
ഇടതിനെ തുണയ്ക്കുന്ന ബംഗാളില്‍ നിന്ന് ടാറ്റാ മോട്ടോഴ്സിന്‍റെ നാനോ നിര്‍മ്മാണം താമര വിരിയുന്ന ഗുജറാത്തിലേക്ക് മാറ്റിയത് മോഡിക്ക് നെഞ്ച് വിരിച്ചു നില്‍ക്കാനുള്ള അവസരം നല്‍കുന്നു. ഇത് മോഡി ഭരണത്തിന്‍റെ വന്‍ നേട്ടമായാണ് കണക്കാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :