എസ്എന്‍ഡിപി നിലപാട് ആറിന്

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:24 IST)
പിന്നാക്ക ആഭിമുഖ്യമുള്ളവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു നല്‍കാന്‍ എസ് എന്‍ ഡി പി ആഹ്വാനം ചെയ്തു. എസ് എന്‍ ഡി പിയുടെ മുഖപത്രമായ ‘യോഗനാദ‘ത്തില്‍ ആണ് ഈ ആഹ്വാനം.

ഇതു സംബന്ധിച്ച് ഈ മാസം ആറിന് നിലപാട് വ്യക്തമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ നിരവധി പാര്‍ട്ടിക്കാര്‍ വോട്ടിനു വേണ്ടി എസ് എന്‍ ഡി പിയെ സമീപിച്ചിരുന്നു. എന്നാല്‍, ആര്‍ക്കും എസ് എന്‍ ഡി പി വാക്കു നല്‍കിയില്ല - യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ‘യോഗനാദത്തി‘ന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് ആയിരുന്നു എസ് എന്‍ ഡി പി സ്വീകരിച്ചിരുന്നത്. അതേസമയം, വ്യത്യസ്ത പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവര്‍ എസ് എന്‍ ഡി പിയിലുണ്ടെന്നും അവര്‍ക്ക് അവരുടെ നിലപാടില്‍ തന്നെ നില്‍ക്കാം എന്നും എസ് എന്‍ ഡി പി നേതൃത്വം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :