തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി എന്ന തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മിക്കവാറും ഈ ദിവസം കരുത്തവാവിനോ അതിനോട് തൊട്ടടുത്ത ദിവസമോ ആയിരിക്കും.
ദീപാവലിയുടെ മിക്ക കഥകളും ശ്രീകൃഷ്ണനോടും മഹാലക്ഷ്മിയോടും ബന്ധപ്പെട്ടതായിരിക്കും. ഉത്തരകേരളത്തില്‍ ഈ ദിവസം ലക്ഷ്മീ പൂജ നടത്തുന്നു.
ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്‍റെ സ്മരണയ്ക്കായാണ് ഈ ദിവസം ആഘോഷിക്കുന്നത്. അതുകൊണ്ട് ശത്രുസംഹാര ഭാവത്തിലുള്ള ശ്രീകൃഷ്ണ മൂര്‍ത്തിയെ കുറിച്ചുള്ള മന്ത്രജപങ്ങളാണ് ഈ ദിവസം വേണ്ടത്.
ദീപാവലിക്ക് വ്രതമെടുക്കുന്നതും വളരെ വിശേഷമാണ്. തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം വ്രതം തുടങ്ങണം. അരിയാഹാരം പാടില്ല. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ലഘുഭക്ഷണം മാത്രമേ ആകാവൂ.
ദീപാവലി ദിവസം ഉപവാസത്തോടു കൂടിയുള്ള വ്രതമാണ് വേണ്ടത്. പിറ്റേന്ന് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ മൂന്ന് ദിവസവും വിഷ്ണു ക്ഷേത്രങ്ങളില്‍ കുളിച്ചു തൊഴുകയും വേണം.