ഓണ്‍-ലൈന്‍ ദീപാവലി കച്ചവടം പൊടിപൊടിക്കുന്നു

WDWD
ഇന്ത്യയില്‍ ദീപാവലിയാണ് എറ്റവും വലിയ ഉത്സവ സീസണ്‍. സാധാരണ ഷോപ്പിംഗ് കേന്ദ്രങ്ങളിലെ പോലെതന്നെ ഇന്ത്യയിലെ ഓണ്‍-ലൈന്‍ വ്യാപാര കേന്ദ്രങ്ങളിലും കച്ചവടം പൊടിപൊടിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.

ഉണക്ക മുന്തിരി മുതല്‍ വജ്രാഭരണങ്ങള്‍ വരെ ഓണ്‍-ലൈന്‍ ഷോപ്പുകളിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ വാങ്ങുന്നു. ഇത്തവണ ഈ മേഖലയില്‍ 100 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് 'ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ" പ്രസിഡന്‍റ് ഡോ.സുബോ റോയി അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം നെറ്റിലൂടെ ദീപാവലി സീസണില്‍ ക്രയവിക്രയം നടത്തിയവരുടെ എണ്ണം 11 ലക്ഷമാണ്. ഈ വര്‍ഷം ഏകദേശം 32 ലക്ഷം പേര്‍ സാധനം വാങ്ങാനായി നെറ്റില്‍ എത്തുമെന്ന് കരുതുന്നു.

കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ഇന്ത്യന്‍ ഓണ്‍-ലൈന്‍ വ്യാപാരികള്‍ നടത്തിയത് 115 കോടി രൂപയുടെ വ്യാപാരമാണ്. ഇത്തവണ അത് 250 കോടി രൂപ ആവുമെന്ന് കരുതുന്നു.

ഇ-ബേ, ടിഡി മാള്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യന്‍ ഓണ്‍-ലൈന്‍ വ്യാപാരത്തിലെ പ്രമുഖര്‍. ടിവി, ഗെയിമുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധികള്‍, മൊബൈല്‍, മിഠായികള്‍ തുടങ്ങിയവയാണ് സീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതെന്നും കമ്പനി അധികൃതര്‍ പറയുന്നു.





WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :