കൈ പൊള്ളിക്കരുത്

WDWD
ദീപാവലിയാഘോഷങ്ങളോടനുബന്ധിച്ച് പലപ്പോഴു ചില ചെറിയ ദുരന്തസ്മരണകളുണ്ടാവും ചിലര്‍ക്ക്. പടക്കംകൊണ്ട് കൈ പൊള്ളിക്കുകയോ കാഴ്ചപോകുകയോ ദേഹത്തു പൊള്ളലേല്‍ക്കുകയോ ചെയ്യാം. എന്തെല്ലാം മുന്‍കരുതലുകളാണ് ഇതിനെതിരെ എടുക്കേണ്ടത്.

കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അപകടസാധ്യത തുല്യമാണെങ്കിലും കുട്ടികള്‍ക്ക് വേദന താങ്ങാനുള്ള കരുത്തുണ്ടാവില്ല. മാത്രമല്ല പൊള്ളല്‍ ശരീരഭാഗങ്ങളെ വികൃതമാക്കാം.

ശ്രദ്ധിക്കുക

പൊട്ടുന്ന പടക്കങ്ങള്‍ കൈയ്യില്‍വച്ചു കത്തിക്കാതിരിക്കുക.

കുട്ടികളെ തനിയെ പടക്കവുമായി പുറത്തുപോകാന്‍ അനുവദിക്കരുത്

മണ്ണെണ്ണവിളക്കില്‍ നിന്ന് പടക്കത്തിലേക്ക് തീ പിടിപ്പിക്കരുത്

പൂത്തിരി കത്തിക്കുന്പോള്‍ അടുത്ത് ഉണങ്ങിയ മരച്ചില്ലകളോ ഓലമേഞ്ഞ വീടോ ഉണ്ടാവാതെ നോക്കുക.

പൂത്തിരി കത്തിച്ചതിനുശേഷം ചൂടുള്ള കന്പികള്‍ വലിച്ചെറിയാതെ ഒരിടത്ത് മാറ്റി വയ്ക്കുക.

WEBDUNIA|
പൂത്തിരി പൊട്ടിപ്പോകാന്‍ ചിലപ്പോള്‍ സാധ്യതയുണ്ട്. അതിനാല്‍ അവയ്ക്ക് തീ കൊടുക്കുന്പോള്‍ അകലം സൂക്ഷിക്കുക.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :