ചെറുപ്പം തൊട്ടെ തൊഴിലാളി പ്രസ്ഥാനത്തോടും കമ്യൂണിസ് റ്റ് ആശയങ്ങളോടും ആദരവു പുലര്‍ത്തിയിരുന്ന ഹഷ് മി തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുന്നണിയിലെത്തി.
നിലവിലുള്ള നാടക സങ്കേതങ്ങള്‍ തന്‍റെ വഴിയല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം നാടകത്തിനെ തെരുവിലേക്കിറക്കി.
തെരുവു നാടകത്തിലൂടെ തന്‍റെ രാഷ് ട്രീയ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിച്ചു.
1973 ലാണ് ജന നട്യ മഞ്ച് എന്ന നാടക വേദിക്ക് രൂപം കൊടുത്തത്. പില്ക്കാലത്ത് ഇന്ത്യന്‍ പീപ്പിള്‍ സ് തീയറ്ററിന്‍റെ ഉല്‍പത്തിക്ക് ഈ പ്രസ്ഥാനം പ്രധാന പ്രേരണയായി.
കുറഞ്ഞ വേതനത്തിനും അടിച്ചമര്‍ത്തലിനും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമത്തിനും എതിരെ ഹഷ് മിയും കൂട്ടരും തെരുവില്‍ നാടകം കളിച്ചു.
ഹഷ് മിയോടോപ്പം ഭാര്യ മാലോയ് ശ്രീ ഹാഷ് മിയും നാടക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.ഡല്‍ഹിയായിത്ധന്നു ഹാഷ് മിയുടെ പ്രധാന പ്രവര്‍ത്തന മേഖല.
ഓരത്ത് , മെഷിന്‍, മോട്ടറാമിന്‍റെ സത്യാഗ്രഹം തുടങ്ങിയ ഹഷ് മിയുടെ നാടകങ്ങള്‍ ചലനങ്ങള്‍ സൃഷ് ടിച്ചു.
1989 ജനുവരി ഒന്നിന് ഡല്‍ഹിയിലെ ഷാഹിബാ ബാദില്‍" ഹാലാ ബോല്‍ "എന്ന നാടകാവതരണത്തിനിടയില്‍ കോണ്‍ഗ്രസ് അനുകൂലികളായ അക്രമികള്‍ ഹാഷ് മിയെ വെടിവച്ചു.
ജനുവരി 2 ന് ഹാഷ് മി ഓര്‍മ്മയായി..
മൂന്നാം തീയതി ജനലക്ഷങ്ങളുടേയും സാംസ് കാരിക പ്രവര്‍ത്തകത്ധടേയും ബുദ്ധി ജീവികളുടേയും അകന്പടിയോടെ ഹാഷ് മിക്ക് ഡല്‍ഹി അന്ത്യായാത്രാമൊഴി നല്‍ കി.