നൃത്തത്തിന് അദ്ദേഹം നല്‍കിയ ആജീവനാന്തര സംഭാവനകള്‍ പരിഗണിച്ച് നൃത്തലോകം അദ്ദേഹത്തിനു നല്‍കിയ സ്നേഹ ശ്രദ്ധാജ്ഞലിയായി ആ ദിനം സ്മരിക്കപ്പെടുന്നു. നൃത്തലോകം മറ്റൊരു വിശേഷണം കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. "ബാലെ മുത്തച്ഛന്‍'. ഇന്ന് ആ പേരിലാണ് അദ്ദേഹം പ്രശസ്തന്‍.
1727ല്‍ ജനിച്ച അദ്ദേഹം 1754 ലാണ്ആദ്യ ബാലെ അവതരിപ്പിക്കുന്നത്. 1760 ല്‍ പുറത്തിറങ്ങിയ "ലെറ്റേഴ്സ് സര്‍ ലസന്‍സ്' എന്ന പുസ്തകത്തില്‍ ബാലെയുടെ നിയമങ്ങളും പെരുമാറ്റ ചിട്ടകളും അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു.
കുറ്റമറ്റ രീതിയിലുള്ള ബാലെ അവതരണമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വേഷവിധാനം, പിന്നണി ഗാനം, നൃത്തസംവിധാനം, ആവിഷ്കാര ഭംഗി എന്നിവയിലൂടെ നവീകരണവും പ്രാധാന്യവും അദ്ദേഹം വര്‍ദ്ധിപ്പിച്ചു.
അന്താരാഷ്ട്ര നാടകസംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര നൃത്തസംഘടനയാണ് 1982 ല്‍ ഏപ്രില്‍ 29 നൃത്തദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തത്.
WEBDUNIA|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2008 (11:55 IST)
നൃത്തമെന്ന ഓരേ ഒരു ഏകകത്തിനു കീഴില്‍ എല്ലാ രാഷ്ട്രീയ, സാംസ്കാരിക, ഗോത്രീയ അതിരുകളും മറികടന്ന്, സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും മേഖലയിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതാണ് ഈ ദിനത്തിന്‍റെ ലക്‍ഷ്യം.