വരയ്ക്കാനും എഴുതാനും ആയിരുന്നു അന്ന് താല്‍പര്യം. കുതിരവട്ടത്തെ ദേശപോഷിണി വായനശാലയും അതിന്റെ വാര്‍ഷികാഘോഷവുമായിരുന്നു അദ്ദേഹത്തിന്റെ നാടകകൃത്തിന്റേയും അഭിനേതാവിനേയും ഉണര്‍ത്തി വിട്ടത്.
കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്‍, ശാന്താദേവി, കുതിരവട്ടം പപ്പു, ബാലന്‍ കെ നായര്‍, കുഞ്ഞാവ തുടങ്ങിയ കോഴിക്കോട്ടെ പ്രഗത്ഭരുടെയെല്ലാം കളരിയായിരുന്നു ദേശപോഷിണി
നല്ല നടനുള്ള ഏഴോളം അവാര്‍ഡുകള്‍ അടക്കം ആകെ 31 അവാര്‍ഡുകള്‍ നേടി. 95-ല്‍ സാഹിത്യ അക്കാദമിയുടെയും തുടര്‍ന്ന് മികച്ച നാടക പ്രവര്‍ത്തകനുള്ള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരം നേരത്തെ വാസു പ്രദീപിനു ലഭിച്ചിട്ടുണ്ട്.
മിഠായിത്തെരുവിലെ പ്രദീപ് ആര്‍ട്‌സില്‍ ചിത്രം വരയില്‍ നിന്നു കിട്ടുന്ന തുച്ഛമായ പ്രതിഫലവും സാഹിത്യ അക്കാദമിയില്‍ നിന്നു കിട്ടുന്ന 400 രൂപ പെന്‍ഷനും മാത്രമാണ് ഇദ്ദേഹത്തിന്റെ വരുമാനം. പെന്‍ഷന്‍ കിട്ടിത്തുടങ്ങിയത് നാലുവര്‍ഷം മുമ്പാണ്.
വൈകിയാണ് വസു പ്രദീപ് വിവാഹിതനായത്. കോടഞ്ചേരി സ്വദേശിയായ ഭാര്യ നേരത്തെ മരിച്ചു. കോളേജ് അധ്യാപികയായ സ്‌മിതയും സംഗീത വിദ്യാര്‍ഥിയായ സീനയും മക്കളാണ്