തുള്ളന്‍ കവിതകള്‍ എഴുതുകയും അവ അഭിനയരൂപമായി അവതരിപ്പിക്കുകയും ചെയ്ത മലയാള കവിശ്രേഷ്ഠനാണ് കുഞ്ചന്‍ നമ്പ്യാര്‍.
അദ്ദേഹത്തിന്‍റെ ജനനത്തെ പറ്റി കൃത്യമായ വിവരമില്ലാത്തതിനാല്‍ മെയ് അഞ്ചാണ് കുഞ്ചന്‍ നമ്പ്യാര്‍ ജയന്തി ദിനമായി കണക്കാക്കുന്നത്. നമ്പ്യാരുടെ മുന്നൂറ്റി മൂന്നാം ജന്മ ദിനമാണ് 2008 ല്‍ ആഘോഷിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലാണ് നമ്പ്യാര്‍ ജനിച്ചതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. 1705 ലാണിതെന്നാണ് വിശ്വാസം. കിള്ളിക്കുരിശ്ശിമംഗലത്തെ -കലക്കത്തുഭവനത്തില്‍. നങ്ങ്യാരുടെ മകനായിരുന്നു. കലക്കത്തുഭവനം ഇപ്പോള്‍ ഒരു ദേശീയ സ്മാരകമാണ്.
ബാല്യകാല വിദ്യാഭ്യാസം കഴിഞ്ഞശേഷം പിതാവിനോടൊത്ത് കിടങ്ങൂരെത്തിയ നമ്പ്യാര്‍ കുടമാളൂരുള്ള ചെമ്പകശ്ശേരി രാജകുടുംബവുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് അമ്പലപ്പുഴ ചെന്ന് ദേവനാരായണ രാജാവിന്‍റെ ആശ്രിതനായിക്കഴിഞ്ഞ മാത്തൂര്‍ പണിക്കരുടെ കീഴില്‍ കളരിയഭ്യാസം നടത്തി. ദ്രോണാമ്പള്ളി നായ്ക്കര്‍, നന്ദിക്കാട്ട് ഉണ്ണിരവിക്കുറുപ്പ് എന്നിവരുടെയടുക്കല്‍നിന്ന് ഉപരിപഠനം നടത്തി.
സുന്ദോപസുന്ദോപാഖ്യാനം തുള്ളലിലും മറ്റും ഈ ഗുരുക്കന്മാരെ നമ്പ്യാര്‍ സ്തുതിക്കുന്നുണ്ട്. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കിയപ്പോള്‍ നമ്പ്യാര്‍ തിരുവനന്തപുരത്തെത്തി.
രാജകൊട്ടാരവുമായി ബന്ധപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മയുടെ കവിസദസ്സില്‍ രാമപുരത്തുവാരിയര്‍, ഉണ്ണായിവാരിയര്‍ എന്നിവരോടൊപ്പം കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നു. ദളവാ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയുടെ കാലശേഷം അമ്പലപ്പുഴയ്ക്ക് തിരിച്ചുപോയി.
WEBDUNIA|
പേര് രാമനെന്നാണെന്നും രാമപാണിവാദന്‍ എന്ന സംസ്കൃതകവി കുഞ്ചന്‍ നമ്പ്യാര്‍ തന്നെയാണെന്നും മറ്റുമുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.