10 ദിവസം, 11 ഷോ, പറ്റില്ലെന്നുപറഞ്ഞു!

WEBDUNIA|
PRO
ഗായിക ജ്യോത്സ്നയ്ക്ക് വരാന്‍ കഴിയാത്തതിനാല്‍ ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ യു കെയില്‍ നടക്കേണ്ടിയിരുന്ന സ്റ്റേജ് ഷോകള്‍ മുടങ്ങിയതായുള്ള വാര്‍ത്തകള്‍ ഇന്നസെന്‍റും ഗായിക ജ്യോത്സ്നയും നിഷേധിച്ചു. പരിപാടിയുടെ സംഘാടകര്‍ ഇന്നസെന്‍റിനും ജ്യോത്സ്നയ്ക്കുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഇരുവരും എത്തിയത്.

10 ദിവസങ്ങള്‍ നീളുന്ന പ്രോഗ്രാമായിരുന്നു തീരുമാനിച്ചിരുന്നത്. 10 ദിവസങ്ങള്‍ക്കുള്ളില്‍ ആറ്‌ ഷോകള്‍. എന്നാല്‍ അവസാനനിമിഷം സംഘാടകര്‍ നിലപാട് മാറ്റി. പത്തുദിവസം കൊണ്ട് 11 ഷോകള്‍ നടത്തണമെന്നതായി ആവശ്യം. അത് പറ്റില്ലെന്ന് പറഞ്ഞു - ഇന്നസെന്‍റും ജ്യോത്സ്നയും വ്യക്തമാക്കി.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഷോകള്‍ റദ്ദാക്കിയതെന്നും ഇതുമൂലം മാനക്കേടും അരക്കോടി രൂപയോളം നഷ്ടവുമുണ്ടായതായി സംഘാടകര്‍ ആരോപിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് പിതാവ് അറിയിച്ചെന്നും സംഘാടകര്‍ പറഞ്ഞിരുന്നു.

“ഞാന്‍ ഗര്‍ഭിണിയാണെങ്കില്‍ അത് മറച്ചുവയ്ക്കേണ്ട കാര്യമില്ല. എന്‍റെ ഗര്‍ഭാവസ്ഥ നിശ്ചയിക്കേണ്ടത് ഈ സംഘാടകരല്ല” - ജ്യോത്സ്ന പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :