ജ്യോത്സ്നയ്ക്ക് വരാനായില്ല, ഇന്നസെന്‍റിന്‍റെ ഷോ മുടങ്ങി

WEBDUNIA|
PRO
ഗായിക ജ്യോത്സ്നയ്ക്ക് വരാന്‍ കഴിയാത്തതിനാല്‍ ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ യു കെയില്‍ നടക്കേണ്ടിയിരുന്ന സ്റ്റേജ് ഷോകള്‍ മുടങ്ങി. പരിപാടിയുടെ സംഘാടകര്‍ ഇന്നസെന്‍റിനും ജ്യോത്സ്നയ്ക്കുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

യു കെയിലെ 11 സ്ഥലങ്ങളിലാണ് ഇന്നസെന്‍റിന്‍റെയും ജ്യോത്സ്നയുടെയും സ്റ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഷോകള്‍ റദ്ദാക്കിയതെന്നും ഇതുമൂലം മാനക്കേടും അരക്കോടി രൂപയോളം നഷ്ടവുമുണ്ടായതായി സംഘാടകര്‍ പറയുന്നു.

ഗര്‍ഭിണിയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം പറഞ്ഞിരിക്കുകയാണെന്നുമാണ് സംഘാടകര്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി കിട്ടിയത്. ജ്യോത്സ്നയില്ലാത്തതിനാല്‍ മറ്റ് ഗായകരും ഷോയില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. ഗായകസംഘം ഇല്ലാത്തതിനാല്‍ ഷോ വിജയിക്കില്ലെന്ന കാരണം പറഞ്ഞ് ഇന്നസെന്‍റും പിന്‍‌മാറുകയായിരുന്നുവത്രെ.

ധന്യാ മേരി വര്‍ഗീസ്, മജീഷ്യന്‍ സാമ്രാജ് തുടങ്ങിയവരും ഈ ഷോയില്‍ അംഗങ്ങളായിരുന്നു.

ഇന്നസെന്‍റിനും ജ്യോത്സ്നയ്ക്കുമെതിരെ യു കെയിലും കേരളത്തിലും കേസുകൊടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :