വടക്കന്‍ പാട്ടിന്‍റെയും മാപ്പിള രാമായണത്തിന്‍റെയും നമ്പ്യാര്‍

WEBDUNIA|
വടക്കന്‍ പാട്ട് കേട്ടാല്‍ താളം പിടിക്കാത്ത മലയാളിയില്ല. വടക്കന്‍ പാട്ടിന്‍റെ ഹരം മലയാളിയുടെ രക്തത്തില്‍ അലിഞ്ഞതാണ്-പ്രത്യേകിച്ച് മലബാറുകാരുടെ വടക്കന്‍ പാട്ടിലെ നാടോടിക്കഥകള്‍ കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ച വ്യക്തിയാണ് വടകര സ്വദേശി കുഞ്ഞിരാമന്‍ നമ്പ്യാര്‍.

സാധാരണക്കാരുമായി പെട്ടന്ന് ഇടപഴകാനുള്ള മാര്‍ഗ്ഗം കഥാപ്രസംഗമാണെന്ന് മനസ്സിലാക്കി കുഞ്ഞിരാമന്‍ നമ്പ്യാര്‍ വടക്കന്‍ പാട്ടിലെ മൂല്യം ചോര്‍ന്നു പോകാതെ കഥാപ്രസംഗം അവതരിപ്പിച്ചു.

നമ്പ്യാരുടെ മറ്റൊരു പ്രധാന സംഭാവനയാണ് മാപ്പിള രാമായണ സമാഹരണം. അറബി മലയാളത്തിലാണിത്. ധാരാളം വേദിയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാപ്പിള രാമായണം ചൊല്ലി. ഈ പ്രതിഭാശാലി 2005 ല്‍ നമ്മോട് വിടപറഞ്ഞു.

നൂറിലധികം വേദികളില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ കഥാപ്രസംഗം അവതരിപ്പിച്ചു. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ നമ്പ്യാരുടെ കഥാപ്രസംഗം ഏറെ ആകര്‍ഷിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നില്‍ നിന്ന ദരിദ്രരും ദളിതരുമാണ് നമ്പ്യാരുടെ ആരാധകര്‍.

വടക്കന്‍ പാട്ടിനോടുള്ള താത്പര്യം മുത്തശ്ശിയില്‍ നിന്നാണ് നമ്പ്യാര്‍ക്ക് കിട്ടിയത്. കടത്തനാടന്‍ പാരമ്പര്യത്തിലെ വടക്കന്‍ പാട്ട്, തച്ചോളി പാട്ട്, പുത്തൂരം പാട്ട് എന്നിവ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എക്കാലത്തും ജ-നകീയമാക്കി.

വടക്കന്‍ പാട്ടില്‍ രണ്ടുതരം പാട്ടുണ്ട്. കൊയ്ത്തുപാട്ടും നെല്ലുകുത്ത് പാട്ടും (സ്ത്രീകള്‍ ഉരല്‍ ഇടിക്കുമ്പോള്‍ പാടുന്നതാണിത്). സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് നാടന്‍ പാട്ടുകള്‍ ശ്രദ്ധെയമായ പങ്ക് വഹിച്ചിട്ടുണ്ട്.

ആശയങ്ങളും ആദര്‍ശങ്ങളും ജ-നമദ്ധ്യത്തിലെത്താന്‍ വടക്കന്‍ പാട്ട് ദേശീയ പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചുപോന്നിരുന്നു.

കുഞ്ഞിരാമന്‍ നമ്പ്യര്‍ പാടിയ പ്രസിദ്ധമായ മതിലെരിക്കണ്ണി....., പൂമത്തായ്..., കുഞ്ഞിത്താളു... എന്നീ നാടന്‍ പാട്ടുകള്‍ കേരള സാഹിത്യ അക്കാദമി ഇവ എഴുതി സൂക്ഷിച്ചിട്ടുണ്ട്.

മതിലെരിക്കണ്ണി കോലത്തിരി രാജ-്യത്തെ രാജ-കുമാരിയാണ്. മൂന്ന് സ്ത്രീകളുടെ കഥ പറയുന്ന മതിലെരിക്കണ്ണിയിലെ പ്രധാന കഥാപാത്രമാണ് മതിലെരിക്കണ്ണി. 1979 ല്‍ കേരള സാഹിത്യ അക്കാദമി മതിലെരികണ്ണി പ്രസിദ്ധീകരിച്ചു.

അന്ന് നിലനിന്ന ജ-ന്മി വ്യവസ്ഥ നടപ്പാക്കിയ ലൈംഗിക ക്രൂരത പറയുന്നതാണ് പൂമതായ് പൊന്നമ്മ.
വയനാട്ടിലെ ആദിവാസി വിഭാഗം കുരുമരാണ് കുഞ്ഞിത്താളുവിന്‍റെ അടിസ്ഥാനം. വടക്കന്‍ പാട്ടുകള്‍ നമ്പ്യാരുടെ സാമര്‍ത്ഥ്യത്തിലൂടെ പുനരുജ്ജീവിക്കുകയായിരുന്നു.

1999 ല്‍ കേരള സാഹിത്യ അക്കാദമി കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് സുകുമാരന്‍ പുരസ്കാരം സമ്മാനിച്ചു. 2005 ജ-നുവരി ഒന്നിന് വടക്കന്‍ പാട്ടുകളുടെ തോഴന്‍ വടകരയില്‍ അന്തരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :