പിന്നീടെത്രയോ പുരസ്കാരങ്ങള്‍, എത്രയോ നാടകങ്ങള്‍. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ രണ്ടു പ്രാവശ്യം നല്ല നാടകത്തിനുള്ള പുരസ്കാരം "മഹാഭാരത'വും "പല്ലക്കും' നേടി.
അരങ്ങുകാണാത്ത നടന് എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. "മഞ്ഞുതുള്ളി' എന്ന കൃതി തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു.
കേരള സംഗീത നാടക അക്കാദമി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനാന്‍സ് ഫാക്കല്‍റ്റി, സ്കൂള്‍ ഓഫ് ഡ്രാമയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉള്‍പ്പൈടെ നിരവധി കമ്മിറ്റികളില്‍ അംഗമായിരുന്നു.
കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. തിക്കോടിയനെ ആദരിക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ ചേര്‍ന്ന് കോഴിക്കോട് പുഷᅲശ്രീ ട്രസ്റ്റ് രൂപീകരിച്ച് നാടകവേദിക്ക് കനത്ത സംഭാവന നല്കികൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ഷം തോറും അവാര്‍ഡുകള്‍ നല്കിവരുന്നു.
കൃതികള്‍
ഹാസ്യകവിതകള്‍ : നമസ്തെ, പൂത്തിരി
ഹാസ്യ ലേഖനം : ഗുഡ്നൈറ്റ്, മായാപ്രപഞ്ചം
ഹാസ്യ കവിതകള്‍ : നുള്ളും നുറുങ്ങും
ബാലസാഹിത്യം : മിഠായിമാല, ഏകാങ്കങ്ങള്‍
സ്മരണകള്‍ : അരങ്ങുകാണാത്ത നടന്
നോവല്‍ : ചുവന്ന കടല്‍, മഞ്ഞുതുള്ളി, അശ്വഹൃദയം, കൃഷ്ണസര്‍പ്പം, താളപ്പിഴ.
നാടകം : ജീവിതം, നിരാഹാരസമരം, പുണ്യതീര്‍ത്ഥം, പ്രസവിക്കാത്ത അമ്മ, കര്‍ഷകന്റെ കിരീടം, ദൈവം സ്നേഹമാണ്, അറ്റുപോയകണ്ണി, ഒരു പ്രേമഗാനം, ഷഷ്ടിപൂര്‍ത്തി, കന്യാദാനം, തിക്കോടിയന്റെ ഏകാങ്കങ്ങള്‍, തീപ്പൊരി, കറുത്തപെണ്ണ്, കനകം വിളയുന്ന മണ്ണ്, പുതുപ്പണം കോട്ട, പണക്കിഴി, തിക്കോടിയന്റെ തെരഞ്ഞെടുത്ത നാടകങ്ങള്‍.