നാടകത്തെ പ്രോത്സാഹിപ്പിക്കാന്‍ ബ്രദേഴ്സ് മ്യൂസിക് ക്ലബ്, ഗ്രീന്‍ റൂം, എക്സ്പെരിമെന്റല്‍ ആര്‍ട്സ് സെന്റര്‍, സംഗമം തിയറ്റേഴ്സ്, കലിംഗാ തിയറ്റേഴ്സ് എന്നിവയ്ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു. കെ.പി.എ.സി., കാളിദാസ കലാകേന്ദ്രം എന്നിവയ്ക്ക് വേണ്ടിയും കെ.ടി ധാരാളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.
അധികം പഠിക്കാന്‍ കഴിയാതെ പോയ കെ.ടി പച്ചക്കറി ചന്തയിലെ ജീവനക്കാരനായാണ് ജീവിതം തുടങ്ങിയത്. പിന്നീട് തപാല്‍ വകുപ്പിലെ പാക്കിംഗ് വിഭാഗത്തില്‍ ജോലി കിട്ടി. അക്കാലത്താണ് നാടക രചന തുടങ്ങിയത്. മനുഷ്യന് കാരാഗ്രഹത്തിലാണ്, ഇത് ഭൂമിയാണ് തുടങ്ങിയ നാടകങ്ങള്‍ ജനപക്ഷത്തു നിന്നുള്ള രചനകളായിരുന്നു. ഇതിനെതിരെ യാഥാസ്ഥിതികര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന്, സംഗീത നാടക അക്കാഡമി ചെയര്മാന്, പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ പദവികള്‍ കെ.ടി.മുഹമ്മദ് വഹിച്ചിട്ടുണ്ട്.
കേന്ദ്ര സംഗീത അക്കാഡമിയുടെ അവാര്‍ഡ്, കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, 2003 ലെ പത്മപ്രഭാ പുരസ്കാരം, പുഷ്പശ്രീ ട്രസ്റ്റ് അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് കുറേക്കാലമായി കെ.ടി. ചികിത്സയിലായിരുന്നു. നാടക സിനിമാ നടി സീനത്തായിരുന്നു ഭാര്യ. ഇവര്‍ തമ്മില്‍ വളരെ പ്രായവ്യത്യാസമുണ്ടായിരുന്നു. ജിതിന് മുഹമ്മദാണ് മകന്. സീനത്തുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം മകനോടൊപ്പമായിരുന്നു കെ.ടി യുടെ താമസം.
WEBDUNIA|
ഭര്‍ത്താവ് എന്നതിലുപരി ഗുരുസ്ഥാനീയനായാണ് സീനത്ത് കെ.ടി യെ കണ്ടിരുന്നത്. അദ്ദേഹം മരിച്ചപ്പോഴും ദൈവത്തെപ്പോലെ എപ്പോഴും അദ്ദേഹം എന്റെ മനസ്സില്‍ ഉണ്ടായിരിക്കും എന്ന് സീനത്ത് പറഞ്ഞു.