സുന്നത്ത് നടത്തി മുങ്ങിയ ശബരിനാഥ് എവിടെ?

ഋഷി കടവാതൂര്‍

ശബരിനാഥ്
WEBDUNIA|
PRO
PRO
പണ്ടും ഇന്നും ശബരീനാഥ് പൊലീസിന് തലവേദനയാണ്. ടോട്ടല്‍ ഫോര്‍ യൂ ഇടപാടിലൂടെ കോടികള്‍ വെട്ടിച്ച ഈ കുട്ടിക്കുബേരന്‍ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിച്ച് അലയുകയാണ് കേരളാ പൊലീസ്. കാര്യമെന്തെന്നല്ലേ? തട്ടിപ്പു സംബന്ധിച്ച്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത 15 കേസുകളില്‍ ജാമ്യം നിന്ന നാലുപേര്‍ ബുധനാഴ്ച തങ്ങളുടെ ജാമ്യം പിന്‍‌വലിച്ചതോടെ ശബരിക്കെതിരേ കോടതി അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്.

മുസ്ലീമായി മതപരിവര്‍ത്തനം നടത്തിയ ശബരീനാഥ് കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കും അവിടെനിന്ന് ഗള്‍‌ഫിലേക്കും മുങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ശബരിയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. മതംമാറല്‍ ചടങ്ങുകള്‍ക്കായി മുന്നോടിയായി, സുന്നത്ത് കര്‍മം നിര്‍വഹിക്കാന്‍ കരമനയ്‌ക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ ശബരി ചികിത്സ തേടിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിനെ വെട്ടിച്ച് ശബരി മുങ്ങിയതായിട്ടാണ് അറിയുന്നത്.

ജയിലില്‍ ആയിരുന്ന ശബരി ജാമ്യമെടുത്ത് പുറത്തിറങ്ങിയ ഉടനെ ഒരു പെണ്ണുകേസില്‍ കുടുങ്ങിയിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന ഒരു പെണ്‍‌കുട്ടിക്കൊപ്പമാണ് ശബരിയെ പൊലീസ് പൊക്കിയത്. അതില്‍ നിന്നും ഊരിയ ശേഷം ‘മോളിക്യൂള്‍’ എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ച് ‘ടോട്ടല്‍ ഫോര്‍ യൂ’ തട്ടിപ്പ് രീതിയില്‍ ധനസമാഹരണം നടത്തിയിരുന്നു. നാലുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ 12 ലക്ഷമായി തിരിച്ചു നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. തട്ടിപ്പുരാജാവായ ശബരിയുടെ തന്ത്രത്തില്‍ കുടുങ്ങി പിന്നെയും കുറേ പാവങ്ങള്‍ മോളിക്യൂളില്‍ പണം നിക്ഷേപിച്ചതായിട്ടാണ് അറിവ്.

തലസ്ഥാനത്ത് പൊലീസിന് മൂക്കിന് താഴെയാണ് ശബരീനാഥ് ജാമ്യമെടുത്ത് കഴിഞ്ഞിട്ടും വിലസുന്നത് എന്നത് വിരോധാഭാസമാണെന്ന് ജനങ്ങള്‍ പറയുന്നു. ഇപ്പോള്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ശബരിയെ പിടിക്കാനാവാത്തത് പൊലീസിന്റെ കഴിവുകേടും ശബരിയുടെ ഉന്നതങ്ങളിലുള്ള ബന്ധവും കാരണമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :