സര്‍ക്കാര്‍ കലണ്ടറില്‍ നിന്ന് ജനുവരി കളഞ്ഞുപോയി!

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 7 ജനുവരി 2012 (12:20 IST)
ഒരു വര്‍ഷത്തില്‍ എത്ര മാസങ്ങള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും ഏത് കൊച്ചുകുഞ്ഞും കൃത്യമായി പറഞ്ഞുതരും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതൊന്നും ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രസില്‍ അച്ചടിച്ച് വില്പന നടത്തുന്ന കലണ്ടറിലെ മറിമായങ്ങള്‍ കണ്ടാല്‍ ആരും അമ്പരന്നുപോകും. 2012-ല്‍ പതിനൊന്ന് മാസങ്ങള്‍ മാത്രമാണുള്ളത്. ആദ്യ മാസം ഫെബ്രുവരിയാണ്. ജനുവരി എന്ന മാസം കാണാനേയില്ല. മറ്റ് ചിലതില്‍ ഫെബ്രുവരി കാണാനില്ല... ഇങ്ങനെ പോകുന്നു കലണ്ടറിലെ കളികള്‍.

തങ്ങള്‍ വാങ്ങിയ കലണ്ടറില്‍ മാത്രം പിശക് സംഭവിച്ചതാകാം എന്നാണ് ചിലര്‍ ആദ്യം കരുതിയത്. പക്ഷേ അച്ചടിച്ച എല്ലാ കലണ്ടറിലും വിഡ്ഢിത്തരം കടന്നുകൂടിയിട്ടുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. ഇരുപത്തിനാല് രൂപ വീതം ഈടാക്കി, ഇത്തരം കലണ്ടറുകള്‍ വിറ്റ് പ്രസ് അധികൃതരും സര്‍ക്കാരും സ്വയം പരിഹാസ്യരാകുന്നത് എന്തിനാണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :