വെബ്‌ദുനിയയ്ക്ക് പുതിയ രൂപം; വായനക്കാര്‍ക്ക് നന്ദി!

PRO
നിങ്ങള്‍ ഏറെ ഇഷ്‌ടപ്പെടുകയും പിന്തുണ തരികയും ചെയ്തുകൊണ്ടിരിക്കുന്ന വെബ്‌ദുനിയ മലയാളം പതിനൊന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ച കാര്യം അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. 2000-ല്‍ കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനാണ് വെബ്‌ദുനിയ മലയാളം പ്രയാണം ആരംഭിച്ചത്. ഏതാനും ജീവനക്കാരും ചുരുങ്ങിയ സൌകര്യങ്ങളുമായി തുടക്കമിട്ട ഈ പോര്‍ട്ടല്‍ മലയാളം ഓണ്‍‌ലൈന്‍ മാധ്യമരംഗത്ത് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

നിങ്ങള്‍ നിര്‍ലോഭം തന്നുകൊണ്ടിരിക്കുന്ന സ്നേഹാദരങ്ങള്‍ തന്നെയാണ് വെബ്‌ദുനിയ എത്തിപ്പിടിച്ചിരിക്കുന്ന ഉയരങ്ങള്‍ക്ക് കാരണം. ഞങ്ങളുടെ പ്രയത്നത്തെയും ആത്മാര്‍ത്ഥതയെയും അംഗീകരിക്കുകയും തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് നിങ്ങളെപ്പോഴും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്നും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ട്.

ഇപ്പോഴിതാ, വെബ്‌ദുനിയ മലയാളം പോര്‍ട്ടല്‍ പുതിയ രൂപഭാവങ്ങളോടെ നിങ്ങളുടെ മുന്നില്‍ എത്തുകയാണ്. ഇത് ആദ്യമായല്ല വെബ്‌ദുനിയ മലയാളം ഹോം‌പേജിന്റെയും ഉള്ളിലെ പേജുകളുടെയും രൂപകല്‍‌പന മാറ്റുന്നത്. പലപ്പോഴായി നിങ്ങള്‍ അറിയിച്ചിട്ടുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളുമാണ് എപ്പോഴത്തേയും എന്നപോലെ ഈ പുതിയ രൂപകല്‍‌പനയുടെയും പിന്നില്‍.

മാറ്റം സ്വാഭാവികമാണ്. എന്നാല്‍, മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്നതും ഓര്‍ക്കേണ്ട വസ്തുത. മാറ്റങ്ങളിലൂടെയാണ് എല്ലാം കൂടുതല്‍ മെച്ചപ്പെടുന്നത്. പോര്‍ട്ടലിന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആസ്വാദനാനുഭവം പകരാനുള്ള ഞങ്ങളുടെ എളിയ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഡിസൈന്‍ മാറ്റം. മലയാളം വെബ്ദുനിയയ്ക്ക് നല്‍കിയിരിക്കുന്ന ഈ പുതിയ മുഖം നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ. പുതിയ രൂപകല്‍‌പനയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,
ഗായത്രി ശര്‍മ്മ|
സുഹൃത്തേ,

വെബ്‌ദുനിയ മലയാളം ടീം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :