റമസാന്‍ വിശുദ്ധിയുടെ വസന്തം

ഇസഹാഖ് മുഹമ്മദ്

ramsaan
WDWD
വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമസാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു. ഇസ്ലാം മതത്തിലെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് റമസാനിലെ വ്രതം.

ഇസ്ലാം മതത്തില്‍ വ്രതം കൊണ്ടു വന്നത് മനുഷ്യന്‍റെ സ്വഭാവശുദ്ധിക്കും ആരോഗ്യ സുരക്ഷിതത്തിനും വേണ്ടിയാണ്. പട്ടിണി കിടക്കുന്ന പതിനായിരങ്ങളുടെ ജീവിതം അനുഭവിച്ചറിയാന്‍ കൂടി വേണ്ടിയാണ് വ്രതം നടപ്പിലാക്കിയത്.

റമസാന്‍ വ്രതത്തെ കുറിച്ച് അള്ളാഹു പറയുന്നു‘ വിശ്വാസികളെ നിങ്ങളുടെ പൂര്‍വീകരുടെ മേല്‍ നിര്‍ബന്ധമാക്കിയ പോലെ നിങ്ങളുടെ മേലിലും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാന്‍ വേണ്ടി. അമിത ഭോജനം, അമിത ഭാഷണം, അമിത ലൈംഗികത, അമിത നിദ്ര എന്നിവ എല്ലാം വ്രത കാലത്ത് വിലക്കിയിട്ടുണ്ട്.

ഇസ്ലാം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യം നിറഞ്ഞ മാസമാണ് റമസാന്‍. മനുഷ്യനില്‍ കുടി കൊള്ളുന്ന കുറ്റവാസന തിളച്ചു മറിയുന്നത് ഒരു കൊല്ലത്തേക്ക് നിയന്ത്രിക്കുവാന്‍ ഒരു മാസത്തെ വ്രതത്തിന് കഴിയുമെന്നാണ് വിശ്വാസം.

വ്രതം ഒരു കവചമാണ്, ആകയാല്‍ വ്രതമെടുക്കുന്നവന്‍ അശ്ലീലം പറയരുത്. വിവരക്കേട് പ്രവര്‍ത്തിക്കരുത്. ഒരാള്‍ സംഘട്ടനത്തിന് വരികയോ തെറി പറയുകയോ ചെയ്താല്‍ ഞാന്‍ വ്രതമെടുത്തവനാണെന്ന് പറഞ്ഞ് ഒഴിയണം.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :