റംസാന്‍ പിറവിയായി

ramsan
WDWD

അനുഗ്രഹത്തിന്‍റെ പുണ്യകവാടങ്ങള്‍ തുറന്ന് റംസാന്‍ പിറക്കുന്നു. ഇനി നോമ്പുകാലം.

സപ്റ്റംബര്‍ 1 തിങ്കളാഴ്ചയാണ് പുണ്യമാസമായ റമദാന്‍ തുടങ്ങുക എന്ന് മധ്യപൌരസ്ത്യ മുസ്ലീം രാജ്യങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചതായി മതപണ്ഡിതര്‍ വെളിപ്പെടുത്തി.

യെമന്‍.സൌദി അറേബിയ,ഈജിപ്ത്,യു ഏ ഇ ,പാലസ്തീന്‍ എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച റംസാന്‍ വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങും സിറിയ ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലും നോമ്പ് തുടങ്ങുന്നത് തിങ്കളാഴ്ചയാണ്.

ഇന്ത്യയില്‍ തികളാഴ്ചതന്നെയാവും നോമ്പ് തുടങ്ങുക ഇന്നു വൈകെട്ട് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവും.പുതിയ ചന്ദ്രമാസം തുടങ്ങുന്നതിന്‍റെ സൂചനയായി മാനത്ത് അമ്പിളിക്കല കാണുന്നതിന്‍റെ പിറ്റേന്നാണ് വ്രതം തുടങ്ങുക.

ചില രാജ്യങ്ങളില്‍ ജ്യോതിശാസ്ത്രപരമായ നിഗമനങ്ങള്‍ കണക്കിലെടുക്കുന്നു എന്നാല്‍ മറ്റുചില രാജ്യങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് മാസപ്പിറ കാണുകതന്നെ വേണം. അതുകൊണ്ടാണ് ചിലപ്പോള്‍ റംസാന്‍ വ്രതം തുടങ്ങുന്ന തീയതി വ്യത്യസ്തമാകാറുള്ളത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :