മകരജ്യോതിയുടെ സത്യം നമുക്കറിയുമോ?

ടി പ്രതാപചന്ദ്രന്‍

WD


പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കൊളുത്തുന്നതില്‍ ദേവസ്വം ബോര്‍ഡും മാറിമാറി വന്ന സര്‍ക്കാരുകളും നിഗൂഡതയുടെ കനത്ത മറ സൃഷ്ടിച്ചത് വലിയൊരു അപരാധമാണ്. ഇപ്പോള്‍ “വിശ്വാസത്തിന്റെ പ്രശ്നം” എന്ന് പറഞ്ഞ് മൌനം പാലിക്കുന്ന കേരള സര്‍ക്കാര്‍ ഒരു മാര്‍ക്സിസ്റ്റ് സര്‍ക്കാരിന്റെ മിനിമം ബാധ്യതയെങ്കിലും ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ഒരു അവസരമാണ് നഷ്ടപ്പെടുത്തുന്നത്.

PRATHAPA CHANDRAN|
ശബരിമലയിലെ മകരജ്യോതിക്ക് അമാനുഷിക സ്പര്‍ശമൊന്നുമില്ല എന്നത് സാധാരണ മലയാളിയുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഒരു സത്യമാണ്. അത് ഒരു വിശ്വാസമാണെന്ന് പറഞ്ഞാല്‍ മലയാളി അയ്യപ്പഭക്തരില്‍ എത്രപേര്‍ പൂര്‍ണ മനസ്സോടെ വകവച്ചുകൊടുക്കും? മകരസംക്രമത്തോട് അനുബന്ധിച്ച് തെളിയുന്ന നക്ഷത്രത്തിന് ഹൈന്ദവര്‍ വിശ്വാസത്തിന്റെ ഒരു വാതില്‍ തുറന്നു കൊടുത്തിട്ടുണ്ട്. പക്ഷേ, മകരവിളക്ക് മനുഷ്യ സ്പര്‍ശമുള്ളതാണെന്ന് ഭക്തര്‍ക്ക് അറിയാമായിരുന്നില്ലേ?
മകരവിളക്ക് കഴിഞ്ഞ് പൊന്നമ്പലമേട്ടില്‍ പോകാന്‍ കഴിഞ്ഞവര്‍ക്ക് അമാനുഷികമെന്ന് വിശേഷിപ്പിക്കുന്ന ജ്യോതിയുടെ ‘മാനുഷിക തിരുശേഷിപ്പുകള്‍’ കാണാന്‍ സാധിച്ചിട്ടുണ്ടെന്ന ‘പറഞ്ഞറിവുകള്‍’ മലയാളിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കും. അതിനാല്‍, അയ്യപ്പ ഭക്തിയും മകരവിളക്കും തമ്മില്‍ ബന്ധിപ്പിക്കാതിരിക്കാന്‍ അവര്‍ പണ്ടേ ശീലിച്ചിരിക്കും. എന്നാല്‍, മലയാളി ഭക്തരും മറുനാടന്‍ ഭക്തരും തമ്മില്‍ വലിയ അന്തരമുണ്ട്. ജ്യോതിയെ കുറിച്ചുള്ള അമാനുഷിക കഥകള്‍ മാത്രമാവും മറുനാട്ടുകാരുടെ ചെവിയില്‍ എത്തിയിട്ടുള്ളത്. അതിനാല്‍ അവര്‍ അതിനെ പരിപാവനമായി കാണുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :