ബിജെപി രാമക്ഷേത്രം പണിയുമോ?

WD
തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴെല്ലാം ‘രാമക്ഷേത്ര’മെന്ന തുറുപ്പുഗുലാന്‍ പൊടിതട്ടിയെടുക്കുന്നത് ബിജെപിക്കൊരു ഹരമാണ്. അടുത്ത് നടക്കാന്‍ പോവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ഇതാ വീണ്ടും ‘രാമക്ഷേത്രം’ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ അത് വാര്‍ത്ത മാത്രമായി ചുരുങ്ങാന്‍ ഇത്തവണ അനുവദിക്കില്ല എന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതിജ്ഞ.

ആര്‍എസ്‌എസിന്റെ ഹിന്ദുത്വവാദത്തില്‍ ഉറച്ചുനിന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന തീരുമാനവുമായി ബിജെപിയുടെ ദേശീയ കൗണ്‍സില്‍ സമ്മേളനം സമാപിക്കുമ്പോള്‍ രാമക്ഷേത്രത്തെ മുന്‍‌നിര്‍ത്തി ഒരു തെരഞ്ഞെടുപ്പ് യുദ്ധത്തിനാണ് പാര്‍ട്ടി മുതിരുന്നതെന്ന് വ്യക്തം. പോരാത്തതിന് അയോധ്യയില്‍ രാമക്ഷേത്രം പണിയുകതന്നെ ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ എക്കാലത്തെയും അജന്‍ഡയാണെന്നാണ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്വാനി പറഞ്ഞത്. ശ്രീരാമനിലേക്കു പാര്‍ട്ടി വീണ്ടും തിരിച്ചു വന്നുതുടങ്ങി എന്നൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ബിജെപിയൊരിക്കലും രാമനില്‍നിന്ന്‌ അകന്നുപോയിട്ടില്ലെന്നും പറയുകയുണ്ടായി.

WEBDUNIA|
ഇത്തവണ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയണം എന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി നേതൃത്വം എന്ന് തോന്നുന്നു. സഖ്യകക്ഷികളായ ശിരോമണി അകാലിദള്‍, ശിവസേന, ഐ.എന്‍.എല്‍.സി., എ.ജി.പി. കക്ഷികളുമായി രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച്‌ ബി.ജെ.പി നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തോട് താല്‍‌പര്യമില്ലെന്ന് ഘടകകക്ഷികളായ ജെ.ഡി.യുവും ബിജു ജനതാദളും പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :