കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ പനമ്പിള്ളി ഗോവിന്ദ മേനോന്‍റെ ജന്മശതാബ്ദി2006 ല്‍ ആയിരുന്നി ഇന്ന്. നൂറ്റി ഒന്നാം പിറന്നാള്‍ 1906 ഒക്ടോബര്‍ ഒന്നിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
തിരുക്കൊച്ചി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന പനമ്പിള്ളിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിരുന്നു എന്ന് ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്.
കരുണാകരന്‍ അടക്കമുള്ള ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ഗുരുവായിരുന്നു അദ്ദേഹം. 64 വയസ്സു വരെയേ അദ്ദേഹം ജീവിച്ചിരുന്നുള്ളു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറെ തിളക്കമുള്ള വ്യക്തിത്വമായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോന്‍റേത്. മികച്ച പാര്‍ലമെന്‍റേറിയനും ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിസഭയില്‍ നിയമം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ പനമ്പിള്ളി ഭരിച്ചിട്ടുണ്ട്.
1908 ല്‍ ചാലക്കുടിയിലാണ് പനമ്പിള്ളിയുടെ ജനനം. നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇരിങ്ങാലക്കുടയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അന്നേപനമ്പിള്ളിക്ക് രാഷ്ട്രീയത്തോട് മമതയുണ്ടായിരുന്നു. 1939 ല്‍ പനമ്പിള്ളി പ്രാക്ടീസ് എറണാകുളത്തേക്ക് മാറ്റി. ഇതിനിടയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു.
1932 ലും 1938 ലും കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പനമ്പിള്ളി 1942 ല്‍ ക്വിറ്റിന്ത്യാ സമരകാലത്തെ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിക്ഷേധിച്ച് നിയമസഭാംഗത്വം ഒഴിഞ്ഞു. പ്രതിക്ഷേധ സമരത്തിനിടെ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹത്തെ വിയ്യൂര്‍ ജയിലിലടച്ചു.
1945 ല്‍ കൊച്ചി നിയമസഭയിലെ പ്രജാമണ്ഡലം കക്ഷിനേതാവായ പനമ്പിള്ളി 1946 ല്‍ സംയുക്ത മന്ത്രിസഭയില്‍ അംഗമായി. പനമ്പിള്ളിയുടെ ഭരണപാടവം അംഗീകരിക്കപ്പെടുന്നത് ഇവിടം മുതലാണ്.
സ്വാതന്ത്ര്യാനന്തരം കൊച്ചിയുടെ പ്രധാനമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1948 ഇക്കണ്ടവാര്യര്‍ മന്ത്രിസഭയിലും പിന്നീട് തിരു-കൊച്ചി സംയോജനാനന്തരം പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിലും 1952 ല്‍ എ.ജെ. ജോണ്‍ മന്ത്രിസഭയിലും അംഗമായി.
1954 ല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ തലപ്പത്തെത്തിയ പനമ്പിള്ളി 55 ല്‍ മുഖ്യമന്ത്രിയായി. തൊട്ടടുത്ത വര്‍ഷം സ്ഥാനമൊഴിഞ്ഞു. 1957 ലെ തെരഞ്ഞെടുപ്പിലാണ് പനമ്പിള്ളി ആദ്യമായി തോല്‍വി അറിയുന്നത്.
കേരള രാഷ്ട്രീയത്തില്‍നിന്നും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ഇത് വഴിയൊരുക്കുകയും ചെയ്തു. 1962 ലും 67 ലും ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു.
പനമ്പിള്ളി നിയമമന്ത്രിയായിരിക്കുമ്പോഴാണ് ബാങ്ക് ദേശസാല്‍ക്കരണം പോലുള്ള സുപ്രധാന പരിഷ്കാരങ്ങള്‍ നടക്കുന്നത്. തൊഴില്‍ മന്ത്രിയായിരിക്കേ കുറഞ്ഞ കൂലി നിയമവും തൊഴിലാളി ക്ഷേമ നിയമങ്ങളും കൊണ്ടുവന്നു.
ഭാഷ്യാധ്യാപകരുടെ പദവി ഉയര്‍ത്തുകയും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തത് പനമ്പിള്ളി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ്.
രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും ഭരണകര്‍ത്താവ് എന്ന നിലയിലും ഏവര്‍ക്കും മാതൃകയാണ് പനമ്പിള്ളി. കേന്ദ്രമന്ത്രിയായിരിക്കേ 1970 മെയ് 23 ന് ഡല്‍ഹിയില്‍ വച്ചാണ് പനമ്പിള്ളി മരിച്ചത്.