നിങ്ങളെ ഉപേക്ഷിക്കാന്‍ വയ്യ: കാവ്യ

WD
ഞാനെങ്ങിനെയാണ് പോവുക?

അഭിനയം നിര്‍ത്തുകയാണെന്നൊക്കെ ഞാന്‍ പറയുന്നത് ദൈവദോഷമാവും. ജനിച്ചതിന് ശേഷം നാലുവര്‍ഷം മാത്രമാണ് ഞാന്‍ സിനിമയിലല്ലാതെ നിന്നിട്ടുള്ളത്. നാലാം വയസില്‍ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തില്‍. അന്നുമുതലിന്നുവരെ നിങ്ങളുടെ കണ്‍‌മുന്നിലാണ് ഞാന്‍ വളര്‍ന്നത്. ഒരു സുപ്രഭാതത്തില്‍ നടിയായി മാറിയതല്ല. അങ്ങനെയുള്ള ഞാനെങ്ങനെയാണ് ഇത്രനാളും നിങ്ങളെ പിന്തുണച്ച നിങ്ങളുടെ മുന്നില്‍‌വന്ന് ‘ഞാന്‍ അഭിനയം നിര്‍ത്തുകയാണ്’ എന്ന് വെറുതെ പറഞ്ഞിട്ട് പോവുന്നത്? - വിവാഹിതയായ നടി, കാവ്യ മാധവന്‍

ജയറാമിന്റെ ബൈക്ക് യാത്ര

PRO
പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള ട്രാഫിക് ഐലന്റ്. ഞങ്ങളുടെ ബൈക്ക് ഒരുകൂട്ടം വാഹനങ്ങള്‍ക്കിടയില്‍. ചുറ്റുമിരിക്കുന്നവര്‍ ഹെല്‍‌മറ്റ് ധരിച്ച എന്നെയും അശ്വതിയെയും (പാര്‍വതി) അന്യഗ്രഹ ജീവികളെ നോക്കുന്നത് പോലെ തുറിച്ച് നോക്കി. പെട്ടെന്നാണ് തൊട്ടടുത്ത ബൈക്കിലിരുന്ന സ്ത്രീ വിളിച്ചുകൂവിയത്. “അത് പാര്‍വതീടെ കണ്ണല്ലേ.. ആ ഹെല്‍‌മറ്റൊന്ന് പൊക്കിക്കേ!”. ആള്‍ക്കാര്‍ അടുത്തുവരാന്‍ തുടങ്ങിയ സമയത്ത് സിഗ്നല്‍ വീണു. ബൈക്ക് പറന്നു - പാര്‍വതിയെയും കൂട്ടി ബൈക്ക് യാത്ര നടത്തിയതിനെ പറ്റി നടന്‍ ജയറാം.

ഒരു സിംബോളിക് സംഭവം

എന്നെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയപ്പോള്‍ വീട്ടുകാര്‍ ചെയ്ത ഒരു കാര്യം എന്റെ മേശവലിപ്പിലും പെട്ടിയിലും മറ്റുമായി വച്ചിരുന്ന നക്സലൈറ്റ് ചായ്‌വുള്ള പ്രസിദ്ധീകരണങ്ങളും മറ്റും ഒന്നോടെയെടുത്ത് നെല്‍‌കൃഷി ചെയ്തിരുന്ന ഞങ്ങളുടെ വയല്‍ വരമ്പിന് താഴെ കുഴിച്ചിടുകയായിരുന്നു. പില്‍‌ക്കാലത്ത് ഈ വയല്‍ നികത്തി, അവിടെയാണ് എന്റെ വീട് വച്ചത് - പഴയകാല നക്സലൈറ്റ് പ്രവര്‍ത്തകനായ പി.കെ. നാണു

ഭയക്കുന്നതെന്തിന്

സഭയുടെ പണം എന്ന് പറയുന്നത് സഭാസമൂഹത്തിന്റെ പണമാണ്. അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിന് എക്കൌണ്ടബിലിറ്റിയുള്ള ഒരു ട്രസ്റ്റ് വേണം എന്ന് പറയുന്നതിലൊരു തെറ്റും പറയാന്‍ കഴിയില്ല. തങ്ങള്‍ക്ക് ഒളിക്കാനൊന്നുമില്ല എന്നായിരിക്കും സഭകള്‍ പറയുന്നത്. എങ്കില്‍ ഒരു ട്രസ്റ്റ് ഉണ്ടാവുക്കുന്നതിനെ ഭയപ്പെടെണ്ട കാര്യമേ വരുന്നില്ലല്ലോ. ക്രൈസതവ സഭകള്‍ ഈ നിയമത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് - മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസ്

WEBDUNIA|
ഫെബ്രുവരി രണ്ടാം വാരത്തിലെ ‘ആഴ്ചമേള’ പംക്തിയില്‍ വിവാഹിതയായ നടി കാവ്യയും നടന്‍ ജയറാമും പഴയകാല നക്സലൈറ്റ് പ്രവര്‍ത്തകനായ പി.കെ. നാണുവും മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസും പങ്കെടുക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്