ഉത്തര്‍പ്രദേശില്‍ മായാവതിയെ തകര്‍ത്ത് ഭരണം പിടിച്ചതോടെയാണ് അഖിലേഷ് യാദവ് എന്ന താരം ഉദിക്കുന്നത്. ‘രാഹുല്‍ ഗാന്ധിയേക്കാള്‍ ഗംഭീരന്‍’ എന്നാണ് മാധ്യമങ്ങള്‍ അഖിലേഷിന് ചാര്‍ത്തിക്കൊടുത്ത പട്ടം. അഖിലേഷിന്റെ ‘തന്ത്രപരമായ’ നീക്കങ്ങളും ഇമേജുമാണ് ഉത്തര്‍പ്രദേശ് പിടിച്ചടക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയെ സഹായിച്ചതത്രെ. ‘മാധ്യമ വിടുവായത്തം’ എന്നല്ലാതെ എന്ത് പറയാന്‍?
വാര്‍ത്തകള്‍ അഗ്രഗേറ്റുചെയ്യാന്‍ ഗൂഗിളിന് ‘ന്യൂസ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം’ എന്നൊരു വിഭാഗമുണ്ട്. അതില്‍ വര്‍ഷമനുസരിച്ചും മാസമനുസരിച്ചും ആഴ്ചയനുസരിച്ചും തിരയാനുള്ള സൌകര്യമുണ്ട്. സമാജ്‌വാദി പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഖിലേഷ് നടത്തിയ ‘തന്ത്രപരമായ’ നീക്കങ്ങളെ പറ്റി അറിയാന്‍ സ്വാഭാവികമായും എനിക്ക് കൌതുകമുണ്ടായി.
ഗൂഗിള്‍ 2010ല്‍ ഇംഗ്ലീഷ് മാധ്യമങ്ങളെ വാര്‍ത്ത അഗ്രഗേറ്റ് ചെയ്തതില്‍ തിരഞ്ഞപ്പോള്‍ ‘അഖിലേഷ് യാദവ്’ എന്ന പേര് 88 തവണ ആവര്‍ത്തിക്കുന്നതായി കണ്ടു. 2011ലാകട്ടെ (കഴിഞ്ഞ വര്‍ഷം) 110 തവണയാണ് കക്ഷിയുടെ പേര് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 2,270 തവണ ഈ പേര് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ 2,460 തവണയും. അതായത് ‘പോസ്റ്റ് യു പി ഇലക്ഷന്‍ ബേബി’യാണ് അഖിലേഷെന്ന് സാരം.
അടുത്ത പേജില്‍ - ‘സുഹൃത്തേ, ബംഗാളില്‍ മമത പോകും, ഇടത് വരും!’