മമ്മൂട്ടി സി പി എം സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന, സി പി എമ്മില്‍ ചര്‍ച്ചകള്‍ സജീവം

സുബിന്‍ ജോഷി| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (15:46 IST)
മമ്മൂട്ടി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകള്‍. മമ്മൂട്ടിയെ സി പി എം മത്സരിപ്പിക്കാനൊരുങ്ങുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതെ മമ്മൂട്ടിയെ രാജ്യസഭാ എം പി ആക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം ഏപ്രിലില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ മമ്മൂട്ടിയെ മത്സരിപ്പിക്കാന്‍ സി പി എം നീക്കം നടത്തുന്നതായാണ് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്‍‌കൈയെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സി പി എമ്മിന് കഴിയും. ഇതില്‍ ഒന്ന് നല്‍കി മമ്മൂട്ടിയെ എം പിയാക്കാനാണ് ശ്രമം നടക്കുന്നത്.

ഇക്കാര്യം മമ്മൂട്ടിയുമായി അനൌദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നും അറിയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :