കൊൽക്കത്തയിൽ കട കുത്തിത്തുറന്ന് മോഷണം,പണപ്പെട്ടി തൊട്ടില്ല, 50000 രൂപയുടെ സവാള നഷ്ടപ്പെട്ടു

അഭിറാം മനോഹർ| Last Modified ശനി, 30 നവം‌ബര്‍ 2019 (11:02 IST)
രാജ്യവ്യാപകമായി വില വർധിച്ചതോടെ മോഷ്ടാക്കളുടെ മുഖ്യ ആകർഷണം സവാളയാകുന്നു. ഒരു കിലോ സവാളക്ക് 120 രൂപക്ക് മുകളിലാണ് ഇന്ത്യയിൽ പലയിടങ്ങളിലും വില ഈടാക്കുന്നത്. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപ്പുർ ജില്ലയിലുള്ള കട കുത്തിത്തുറന്നാണ് ചാക്ക് കണക്കിന് സവാള മോഷ്ടിച്ചത്. എന്നാൽ കടയിലുണ്ടായിരുന്ന പണപ്പെട്ടി മോഷ്ടിക്കപ്പെട്ടിട്ടുമില്ല.

കടയുടമസ്ഥനായ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോളാണ് സംഭവം അറിയുന്നത്. 50000 രൂപയുടെയെങ്കിലും സവാള മോഷണം പോയതായാണ് അക്ഷയ് ദാസ് പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :