കോണ്‍ഗ്രസിന്റെ കുട്ടിക്കളി തീരുന്നില്ല; തരൂരിനെ തോല്‍‌പ്പിക്കാന്‍ ശ്രമിക്കുന്നത് ഒപ്പമുള്ളവരോ! ?

  High command , congress , Shashi Tharoor ,  Lok Sabha election , UDF , യുഡിഎഫ് , ലോക്‍സഭ , ശശി തരൂര്‍ , കുമ്മനം രാജശേഖരന്‍ , തിരുവനന്തപുരം
തിരുവനന്തപുരം| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (14:15 IST)
തിരുവനന്തപുരം ലോക്‍സഭ മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിൽ കല്ലുകടിയുണ്ടെന്ന ആരോപണം നേതൃത്വം തള്ളുമ്പോഴും കാര്യങ്ങള്‍ സ്ഥാനാർഥി ശശി തരൂരിന് അനുകൂലമല്ലെന്ന് റിപ്പോര്‍ട്ട്.

പ്രചാരണത്തിന് നേതാക്കളുടെ സഹകരണം കിട്ടുന്നില്ലെന്ന രൂരിന്റെ പരാതി ഹൈക്കമാൻഡിന് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള നേതാവുമായ മുകുൾ വാസ്‌നിക് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, തരൂര്‍ അത്തരമൊരു ഉന്നയിച്ചു എന്നതിന്റെ തെളിവായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുകുൾ വാസ്‌നിക്കിന്റെയും സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം.

ബിജെപി ഏറ്റവും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ പ്രവർത്തനം തൃപ്‌തികരമല്ലെന്നും പ്രചാരണത്തിൽ മന്ദത സംഭവിച്ചതായും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് തരൂരിന് തിരിച്ചടിയുണ്ടാകുന്ന ഇത്തരത്തിലൊരു കണ്ടെത്തല്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

തിരുവനന്തപുരത്ത് മൂന്നേകാൽ ലക്ഷത്തിലധികം വോട്ട് യുഡിഎഫിന് കിട്ടത്തക്കവിധം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള തീരുമാനം എത്ര കണ്ട് വിജയിക്കുമെന്ന് വ്യക്തമല്ല. യുഡിഎഫിലും കോൺഗ്രസിലും അസ്വാരസ്യമുള്ളതാണ് തരൂരിന് തിരിച്ചടിയാകുക. ഈ സാഹചര്യത്തിലാണ് പ്രത്യേക നിരീക്ഷകനായി നാന പഠോലയെ എഐസിസി കേരളത്തിലേക്ക് അയച്ചത്.

മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുളള വിഎസ് ശിവകുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍ കര സനല്‍ എന്നിവരാണ് തരൂരിന് പിന്തുണ നല്‍കാതെ അകന്നു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എഐസിസി ഇടപെട്ടതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വീഴ്‌ച ഉണ്ടാകിലെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചു. തരൂര്‍ തോല്‍ക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന അന്ത്യശാസനം ലഭിച്ചതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് കോണ്‍ഗ്രസ് വോട്ട് മറിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് ഓ രാജഗോപാല്‍ ജയിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസറിവ് കൊണ്ടാണെന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാംസ്ഥാനത്തേയ്‍ക്കു പിന്തള്ളിയാണ് രാജഗോപാല്‍ സംസ്ഥാനത്ത് താമര വിരിയിച്ചത്. ഈ സാഹചര്യം ലോക്‍സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലും സംഭവിക്കുമെന്ന വിലയിരുത്തലുകളും നിലനില്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :