ജെയ്റ്റ്‌ലിയുടെ പിൻമാറ്റം ആരോഗ്യകാരണങ്ങൾകൊണ്ട് മാത്രമോ ?

Last Modified ബുധന്‍, 29 മെയ് 2019 (17:31 IST)
രണ്ടാം മോദി മന്ത്രിസഭയിൽ മന്ത്രിയാകാൻ താൻ ഇല്ലെന്നു കാട്ടി മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ആരോഗ്യകാരണങ്ങളാലാണ് മന്ത്രിസഭയിൽനിന്നും വിട്ടുനിൽക്കുന്നത് എന്നാണ് കത്തിൽ അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരിക്കത്. സർക്കരിനെ അനൗദ്യോഗികമായി സഹയിക്കാൻ താൻ ഉണ്ടാകും എന്നും അരുൺ ജെയ്‌റ്റ്‌ലി കത്തിൽ പറയുന്നു.

എന്നാൽ മോദിയുടെ ഏകാധിപത്യപരമായ തീരുമാനങ്ങളും നിലപാടുകളും ജെയ്‌റ്റ്‌ലിയുടെ പിൻമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ മോദിയെടുത്ത ചില നിലപാടുകളിൽ അരുൺ ജെയ്‌റ്റ്ലിക്ക് അതൃപ്തി ഉള്ളതായാണ് സൂചന.

കഴിഞ്ഞ എൻഡിഎ സർക്കാർ നടപ്പിലാക്കിയ നോട്ടു നിരോഷനം നടപ്പിലാക്കുന്നതു വരെ ധനമന്ത്രിയെപ്പോലും അറിയിച്ചിരുന്നില്ല എന്ന് അന്ന് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസായിരുന്നു ഇക്കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകിയിരുന്നത്. നോട്ട് നിരോധനം വലിയ പരാജയമായി മാറി എന്ന് മാത്രമല്ല ഇത് വിപരീത ഫലമാന് ഉണ്ടാക്കിയത്.

90 ശതമാനത്തിലധികം നോട്ടുകളും റിസർവ് ബങ്കിൽ തിരികെ എത്തിയതോടെ എന്തിനായിരുന്നു നോട്ടുനിരോധനം എന്ന ചോദ്യം ശക്തമായി നോട്ടുനിരോധനം ഉൾപ്പടെയുള്ള മോദിയുടെ തീരുമാനങ്ങളിൽ അരുൺ ജെയ്റ്റ്ലിക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് സൂചന ഇതേ തുടർന്നുകൂടിയാണ് രണ്ടാം മോദി മന്ത്രിസഭയിൽ അംഗമാകാൻ താനില്ല എന്ന് നിലപാടുമായി അരുൺ ജെയ്‌റ്റ്ലി രംഗത്തെത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :