100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്രാസിനെ ആക്രമിച്ച ഒരു എമണ്ടന്‍

ചെന്നൈ| WEBDUNIA|
PRO
ഒരു വസ്തുവിന്റെ വലിപ്പവും ശക്തിയും കാണിക്കാന്‍ എമണ്ടന്‍ എന്ന് പറയുമ്പോള്‍ നാം പലപ്പോഴും അറിയാറില്ല. ആ വാക്ക് എവിടെനിന്നും വന്നതാണെന്ന്. ഇന്ത്യന്‍ മഹാസമുദ്രത്തെയും ഗ്രേറ്റ് ബ്രിട്ടണെയും കിടുകിടാ വിറപ്പിച്ച എംഡന്‍ എന്ന ജര്‍മ്മന്‍ മുങ്ങിക്കപ്പലില്‍ നിന്നുമാണ് എമണ്ടന്‍ എന്ന വാക്ക് രൂപാന്തരപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളിലൊന്നായിരുന്ന മദ്രാസിനും എംഡന്റെ ആക്രമണം നേരിടേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇന്ത്യയില്‍ ആക്രമിക്കപ്പെട്ട ഏക പട്ടണവും മദ്രാസാണ്.

മദ്രാസ് ആക്രമണത്തിന്റെ ഓര്‍മ്മ ഇപ്പോള്‍ നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒരു സിനിമാക്കഥയേക്കാള്‍ സാഹസികമാണ് എംഡന്റെയും അതിന്റെ ക്യാപ്റ്റന്‍ മുള്ളറുടെയും യാത്രകള്‍. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഇമ്പീരിയല്‍ ജെര്‍മ്മന്‍ നേവിയുടെ യുദ്ധക്കപ്പലായിരുന്നു എംഡന്‍ അഥവാ എമണ്ടന്‍. 1910 ഏപ്രില്‍ ഒന്നാം തിയതി ജര്‍മ്മനിയുടെ ഖില്‍ നഗരത്തിലെ തുറമുഖത്തില്‍ നിന്നും കിഴക്കോട്ടു എംഡന്റെ ജൈത്രയാത്ര തുടങ്ങി.

ഇന്ത്യന്‍ മഹാസമുദ്രം അക്കാലത്ത് ബ്രിട്ടന്റെ യുദ്ധ, വാണിജ്യ ക്കപ്പലുകളുടെ കളിസ്ഥലമായിരുന്നു. ബ്രിട്ടന്റെ തടാകമെന്നു പോലും സമുദ്രം അറിയപ്പെട്ടിരുന്നതായി രേഖകള്‍ പറയുന്നു. 1914 സെപ്റ്റംബര്‍ പത്താം തീയതി മുതലാണ് എംഡന്റെ സംഹാരതാണ്ഡവം ആരംഭിച്ചത്. ബ്രിട്ടന്റെ കപ്പലുകള്‍ എംഡനെ പേടിച്ച് തുറുമുഖങ്ങളില്‍ നങ്കൂരമിട്ടു കിടന്നു.

3600 ടണ്‍ കേവുഭാരം ഉണ്ടായിരുന്ന കപ്പലില്‍ തീതുപ്പാന്‍ തയാറായി 22 തോക്കുകളാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ്, ഓസ്‌ട്രേലിയന്‍, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യന്‍ എന്നീ സഖ്യകക്ഷികളുടെ യുദ്ധക്കപ്പലുകളുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എമണ്ടനെ അരിച്ചുപെറുക്കി. പക്ഷേ എംഡനെ കണ്ടെത്താനായില്ല.

1914 സെപ്റ്റംബര്‍ 22, ഒരു നവരാത്രിയുടെ മുന്നാം ദിനം. ലോകം മുഴുവന്‍ യുദ്ധത്തിന്റെ ഭീതിയില്‍ ജ്വലിക്കുമ്പോള്‍ മദ്രാസ് ആഘോഷത്തിലായിരുന്നു. പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. മറിനാ ബീച്ചില്‍ നിന്നും അല്‍പ്പമകലെ സമുദ്രത്തില്‍ എംഡന്റെ പ്രത്യക്ഷപ്പെടല്‍. തുരുതുരാ പാഞ്ഞുവരുന്ന ഷെല്ലുകളും മറ്റും നങ്കൂരമിട്ടിരുന്ന കപ്പലുകള്‍ രക്തക്കളമായി. 20,000 ആള്‍ക്കാരാണ് ഒരു ദിവസം ജീവന്‍ കയ്യില്‍‌പ്പിടിച്ച് പലായനം ചെയ്തത്.

മറിനാ ബീച്ചില്‍ നിന്നും 3,000 വാര ദൂരെ സ്ഥാനമുറപ്പിച്ച എമണ്ടന്‍ പീരങ്കിയാക്രമണം അഴിച്ചുവിട്ടതോടെ മദ്രാസ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ബര്‍മ്മാ ഓയില്‍ കമ്പനിയുടെ ഓയില്‍ ടാങ്കറുകള്‍ തീപ്പിടിച്ചു നശിച്ചു. മദ്രാസ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ഒരുവാണിജ്യ കപ്പലിലാണ് കൂടുതല്‍ ജീവഹാനി ഉണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ കപ്പല്‍ യാത്രക്കാര്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചികിത്സ ഫലിക്കാതെ മരണമടയുകയായിരുന്നു.

മദ്രാസ് തീരത്തു അരമണിക്കൂറിനകം പ്രത്യാക്രമണം തുടങ്ങിയതോടെ എംഡന്‍ സ്ഥലം വിട്ടുവെങ്കിലും പോകുന്ന പോക്കില്‍ വീണ്ടും 125 ഷെല്ലുകള്‍ തൊടുത്തു കൊണ്ടാണ് രക്ഷപ്പെട്ടോടിയത്. ഇതിന്റെ ഓര്‍മ്മയ്ക്കായി സെന്റ് ജോര്‍ജ് കോട്ടയില്‍ ഒരു ശില സ്ഥാപിച്ചിട്ടുണ്ട്. മദ്രാസില്‍ നിന്നും ഏംഡന്‍ സിലോണിലേക്കാണ് പോയത്. പക്ഷേ കൊളംബോ തുറമുഖത്തെ ശക്തമായ സെര്‍ച്ച് ലൈറ്റുകളുണ്ടായിരുന്നതിനാല്‍അവിടെ ആക്രമണത്തിനു തുനിഞ്ഞില്ല.

ഒടുവില്‍ ബ്രിട്ടീഷ് ബോംബര്‍ വിമാനങ്ങള്‍ നടത്തിയ ഒരു വ്യോമാക്രമണത്തില്‍ എംഡന്‍ തകര്‍ന്നു. അതിനു ശേഷം ജര്‍മ്മന്‍ നേവി വീണ്ടും ആ പേരില്‍ നാലു യുദ്ധക്കപ്പലുകള്‍ വീണ്ടും നിര്‍മ്മിക്കുകയുണ്ടായി.

എവിടെയും ഒരു മലയാളി ഉണ്ടാകുമെന്നല്ലെ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ എംഡന്‍ എന്ന മുങ്ങിക്കപ്പലില്‍ ഇന്ത്യയെ വിദേശാധിപത്യത്തില്‍ നിന്നു മോചിപ്പിക്കാന്‍ ആശ്രാന്തം പരിശ്രമിച്ച ദീരദേശാഭിമാനിയായ ചെമ്പകരാമനും ഉണ്ടായിരുന്നു. എങ്ങെനയും ബ്രിട്ടനെ തോല്‍പ്പിക്കാനായി ചെമ്പകരാമന്‍പിള്ളയും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :