ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകും എന്നതിനേ ചൊല്ലി പാര്‍ട്ടിയില്‍ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാതെയാണ് ബി ജെ പി പ്രചാരണം നടത്തുന്നത്.
പിണക്കം മാറി പാര്‍ട്ടിയില്‍ തിരിച്ചെത്തിയ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ഉമാഭാരതി, ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് കല്‍രാജ് മിശ്ര, മുന്‍ മുഖ്യമന്ത്രി രാജ്നാഥ് സിംഗ്, സംസ്ഥാന പ്രസിഡന്റ് സൂര്യ പ്രതാപ് ഷാഹി എന്നിവര്‍ക്കെല്ലാം മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമുണ്ട്.
എന്നാല്‍ ഉമാഭാരതിയെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയില്ലെന്ന് കല്‍രാജ് മിശ്ര വ്യക്തമാക്കിക്കഴിഞ്ഞു. അവര്‍ അന്യനാട്ടുകാരിയാണ് എന്നതാണ് മിശ്ര കണ്ടെടുന്ന കാരണം. ഉമാഭാരതിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന വാദങ്ങള്‍ ഉയരുമ്പോഴാണ് സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മിശ്ര ഒരുമുഴം മുമ്പേ എറിഞ്ഞത്. സൂര്യ പ്രതാപ് ഷാഹി നിലവില്‍ സംസ്ഥാന അധ്യക്ഷനാണെന്നും രാജ് നാഥ് സിംഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലെന്നും മിശ്ര വാദിക്കുന്നുണ്ട്.
കല്യാണ്സിംഗിന് ശേഷം യു പിയില്‍ ബിജെപിക്ക് പിന്നാക്ക ജാതിയില്‍പ്പെട്ട ശക്തരായ നേതാക്കളെ സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല. ലോധ് വിഭാഗത്തില്‍ നിന്നുള്ള ഉമാഭാരതിയെ മുന്‍നിര്‍ത്തി പിന്നാക്ക ജാതിക്കാരുടെ വോട്ടുകള്‍ നേടാനാണ് ബി ജെ പി നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നത്.