1917 ല്‍ പ്രവ് ദ യ്ക്ക് ഒരു ലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്നു. 1918 മാര്‍ച്ച് മൂന്നിന് പ്രവ് ദയുടെ പ്രസിദ്ധീകരണം മോസ്കോവിലേക്ക് മാറ്റ്. പിന്നീട് 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി പ്രവ് ദ നിലകൊണ്ടു. 1989 വരെ പ്രവ് ദയുടെ കോപ്പികള്‍ വാങ്ങണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍ക്കും പട്ടാളത്തിനും മറ്റ് സംഘടനകള്‍ക്കും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു.
1924 ല്‍ ലെനിന് മരിച്ചപ്പോള്‍ നിക്കോളായ് ബുഖാരിനായിരുന്നു പ്രവ് ദയുടെ ചുമതല. 1953 ല്‍ സ്റ്റാലിന് മരിച്ചപ്പോള്‍ നികിത ക്രുഷ്ചേവും ദിമിത്രി ഷെപ്ലോവും പ്രധാന ചുമതലക്കാരായി.
1991 ഓഗസ്റ്റ് 22 ന് പ്രവ് ദ പൂട്ടി. റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്സിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ അടയ്ക്കുകയും പ്രവ് ദയുടെ ഓഫീസ് മുദ്രവയ്ക്കുകയും ചെയ്തു. അപ്പോള്‍ അതിലെ പത്രപ്രവര്‍ത്തകര്‍ ഈ നടപടിക്കെതിരെ ഒന്നും ശബ്ദിച്ചില്ല. പകരം അവര്‍ ഇതേ പേരില്‍ മറ്റൊരു പത്രം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി.
അല്‍പ്പ ദിവസം കഴിഞ്ഞപ്പോള്‍ ഗെന്നഡി സെല്‍സ് നിയോവ് ഗ്രീക്ക് ബിസിനസുകരുടെ കുടുംബമായ യാനിക്കോസസിന് പ്രവ് ദ വിറ്റു. ഇതോടെ അതിലെ പത്രപ്രവര്‍ത്തകര്‍ മുഴുവന്‍ ജോലി വിട്ടുതുടങ്ങി. അവര്‍ പിന്നീട് 1999 ജനുവരിയില്‍ പ്രവ് ദ ഓണ്‍ലൈന്‍ ആരംഭിച്ചു.
വാഡിം ഗോര്ഷെനിന്, വിക്ടര്‍ ലിന്നിക്ക് എന്നിവരായിരുന്നു ഈ നീക്കം നടത്തിയത്. റഷ്യയില്‍ നിന്നുള്ള ആദ്യത്തെ ഓണ്‍ലൈന്‍ വര്‍ത്തമാന പത്രമായ പ്രവ് ദ ഇന്ന് ഇംഗ്ളീഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷകളിലും ലഭ്യമാണ്.