'സത്യം"പറയുന്ന പ്രവ്ദ

WEBDUNIA|


പ്രവ്ദ എന്ന വാക്കിനര്‍ത്ഥം സത്യം എന്നാണ്. 1912 മുതല്‍ 1991 വരെ സോവിയറ്റ് യൂണിയന്‍റേയും കേന്ദ്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും മുഖപത്രമായിരുന്നു അവിടത്തെ പ്രധാന ദിനപ്പത്രമായ പ്രവ്ദ.

ലിയോ ട്രോട്സ്കിയാണ് റഷ്യയിലെ തൊഴിലാളികള്‍ക്ക് വേണ്ടി സാമൂഹ്യ ജനാധിപത്യ പത്രമായ പ്രവ്ദ സ്ഥാപിച്ചത്. എന്നാലിത് റഷ്യയില്‍ ആയിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. സാര്‍ ഭരണ കാലത്തെ സെന്‍സര്‍ഷിപ്പ് പേടിച്ച് ഓസ്ട്രിയയിലെ വിയന്നയില്‍ നിന്നായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്. അത് പിന്നീട് കുറുക്കുവഴികളിലൂടെ റഷ്യയില്‍ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.

1908 ഒക്ടോബര്‍ മൂന്നിനാണ് പ്രവ് ദ ആദ്യം അച്ചടിച്ചത്. ആ നിലയ്ക്ക് അടുത്ത കൊല്ലം പ്രവ് ദയുടെ ശതാബ്ദിയാണ്. എന്നാല്‍ 1912 ഏപ്രില്‍ 22 നാണ് സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ ബോള്‍ഷെവിക്കുകള്‍ പ്രവ് ദയുടെ പ്രസിദ്ധീകരണം തുടങ്ങി.

സര്‍ക്കാരിന്‍റെ സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നു. ലോക മഹായുദ്ധം തുടങ്ങിയപ്പോള്‍ 1914 ജൂലൈയില്‍ പത്രം അടച്ചിട്ടു.

ബോള്‍ഷെവിക്കുകളുടെ നേതാവായിരുന്നു ലെനിന്‍ എങ്കിലും അദ്ദേഹം യൂറോപ്പില്‍ ഒളിവിലായിരുന്നതിനാല്‍ തുടക്കത്തില്‍ പ്രവ് ദയുടെ നിയന്ത്രണം അദ്ദേഹത്തിനായിരുന്നില്ല. വിയാച്ചസ്ലാവ് മൊളോട്ടോവ് ആയിരുന്നു എഡിറ്ററുടെ ചുമതല നിര്‍വഹിച്ചിരുന്നത്.

1917 ലെ ഫെബ്രുവരി വിപ്ളവത്തിലൂടെ സാര്‍ നിക്കളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയതോടെ പ്രവ് ദ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. കമനേവ്, മാറ്റ്വെയി, മുറാനെവ്, സ്റ്റാലിന്‍ എന്നിവര്‍ സൈബീരിയയിലെ ഒളിവില്‍ നിന്ന് റഷ്യയില്‍ തിരിച്ചെത്തുകയും മൊളോട്ടോവിനെയും മറ്റും പുറത്താക്കുകയും ചെയ്തു.

കമനേവിന്‍റെയും സ്റ്റാലിന്‍റെയും സ്വാധീനം കൊണ്ട് പ്രവ് ദ പ്രോവിന്‍ഷ്യല്‍ സര്‍ക്കാരിന് അനുകൂലമായി നിലകൊണ്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :